കായംകുളം.വ്യാജ സർട്ടിഫിക്കേറ്റ് വിവാദത്തിൽ ഒടുവിൽ നിഖിൽ തോമസിനെ കൈവിട്ട് സി പി എം,നിഖിലിനെ എസ്എഫ്ഐ പുറത്താക്കി. നിഖിൽ കാട്ടിയത് കൊടുo ചതിയെന്ന് സി പി എം കായംകുളം ഏരിയ സെക്രട്ടറി പറഞ്ഞതിന് പിന്നാലെ നടപടിയും എത്തി.
പി അരവിന്ദാക്ഷൻ. നിഖിൽ തോമസിൻ്റെ അഡ്മിഷനായി സി പി എം ഇടപെട്ടിരുന്നുവെന്ന് സമ്മതിച്ച് കായംകുളം ഏരിയ സെക്രട്ടറിയും ,കോളേജ് മാനേജ്മെൻറും.നിഖിലിന് വേണ്ടി ഇടപെട്ട ഉന്നതനായ സിൻഡിക്കേറ്റ് അംഗം കെ എച്ച് ബാബുജാനാണെങ്കിൽ അദ്ദേഹം സ്ഥാനമൊഴിയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പാർട്ടി അഭിമുഖികരിക്കുന്ന പ്രശ്നം ചെറുതല്ലെന്നും കൊടും ചതിയാണിതെന്നും, നടപടി ഉണ്ടാകുമെന്നും സംഭവത്തെപ്പറ്റി അന്വേഷണം നടത്തുമെന്നും സി പിഎം കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ പറഞ്ഞു. പാർട്ടി മെമ്പറായിട്ടും നിഖിലിനെ സി പി എം തളളി പറയുകയാണുണ്ടായത്.
നിഖിലിൻ്റെ എം കോം അഡ്മിഷനായി പാർട്ടി ഇടപെട്ടുവെന്ന് സി പി എമ്മും, മാനേജ്മെൻ്റും സമ്മതിക്കുന്നുണ്ട്. എന്നാൽ ആരാണ് ഇടപെട്ടതെന്ന് പറയാൻ ഇരുവരും തയ്യാറല്ല. പറഞ്ഞാൽ അദ്ദേഹത്തിൻ്റെ രാഷ്ട്രീയഭാവി തകരുമെന്നും അതുകൊണ്ട് ഇപ്പോൾ പറയുന്നില്ലെന്നുമായിരുന്നു കോളേജ് മാനേജ്മെൻ്റിൻ്റെ പ്രതികരണം.
സമീപകാലങ്ങളിൽ പാർട്ടിയ്ക്കും വർഗ്ഗ സംഘടനകൾക്കുംഎ തിരെ ഉയർന്ന ആരോപണങ്ങളെ മുന്നിൽ നിന്ന് ശക്തമായി പ്രതിരോധിച്ച സി പി എം സംസ്ഥാന സെക്രട്ടറി പോലും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്.
അതേ സമയം നിഖിൽ തോമസിന് വേണ്ടി ഇടപെട്ട ഉന്നതൻ സിൻഡിക്കേറ്റ് അംഗം ബാബുജാൻ ആണെങ്കിൽ സ്ഥാനം ഒഴിയണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാൽ വിവാദങ്ങളിൽ പ്രതികരിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ബാബുജാൻ തയ്യാറായില്ല.നിഖിൽ തോമസിൻ്റെ വ്യാജസർട്ടിഫിക്കേറ്റ് വിവാദം ജില്ലയിലെ പാർട്ടിയ്ക്കുള്ളിലെ വിഭാഗീയതയുടെ ഭാഗമാണ് എന്നാണ്.