മുഖം നഷ്ടമായി എസ്എഫ്ഐ,ഫ്രാക്ഷന്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ സിപിഎം

Advertisement

തിരുവനന്തപുരം. നിരന്തരം ഉരുവം കൊള്ളുന്ന പ്രശ്നങ്ങളില്‍ ആദര്‍ശത്തിന്‍റെ മുഖം നഷ്ടമായി എസ്.എഫ്.ഐ. വിദ്യാര്‍ഥിലോകത്തെ എണ്ണം പറഞ്ഞ വിദ്യാര്‍ഥി സംഘടന മുഖം രക്ഷിക്കാന്‍ പാടുപെടുന്ന അവസ്ഥയാണ് കുറേ നാളായി കാണുന്നത്. അതിനിടെ എസ്.എഫ്.ഐയില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാന്‍ നീക്കം സി.പി.എം നീക്കം തുടങ്ങി. ഫ്രാക്ഷന്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് സി.പി.എം നേതൃത്വം നിര്‍ദ്ദേശം നല്‍കി. എസ്.എഫ്.ഐ നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുന്നതും പരിഗണനയിലാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിവേണമെന്ന് പ്രവര്‍ത്തകരെ ഷെയര്‍ ചെയ്യുന്ന ഡി.വൈ.എഫ്.ഐ പോലും ആവശ്യപ്പെട്ടു.

തുടര്‍ച്ചായുണ്ടാകുന്ന വിവാദങ്ങളാണ് എസ്.എഫ്.ഐ നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്. ഇതു സി.പി.എമ്മിന് തലവേദനയായി മാറുന്നു. പലതിനും മറുപടി പറയാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയുന്നുമില്ല. പാര്‍ട്ടി ഫ്രാക്ഷന്‍ ചേരുമ്പോള്‍ പല തവണ പാര്‍ട്ടി നേതൃത്വം എസ്.എഫ.ഐയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ താഴെ തട്ടിലുള്ള ചില നേതാക്കാള്‍ എസ്.എഫ്.ഐ നേതാക്കളെ അകമഴിഞ്ഞു പിന്തുണയ്ക്കുന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിവാദങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും തലവേദനയായി മാറുന്ന സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക്

സി.പിഎം നേതൃത്വം കടക്കുന്നത്. നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റിൽ സമഗ്ര അന്വേഷണവും
കുറ്റകര്‍ക്കെതിരെ കര്‍ശന നടപടിയും വേണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.

വാസ്തവത്തില്‍ സിപിഎമ്മിലെ വ്യതിചലനമാണ് താഴേക്കിറങ്ങിയതെന്ന് പറയാമെങ്കിലും ഇപ്പോള്‍ മുഴുവന്‍ കുഴപ്പവും സംഘടനയുടെ മാത്രം ഉത്തരവാദിത്വവും പാര്‍ട്ടിയുടെ നോട്ടക്കുറവുമായി ചിത്രീകരിക്കുകയാണ്.

ഫ്രാക്ഷന്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ സി.പി.എം ജില്ലാ കമ്മിറ്റികള്‍ക്ക് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കി. വിവാദങ്ങള്‍ ഫ്രാക്ഷന്‍ യോഗങ്ങള്‍ ചര്‍ച്ച ചെയ്യും. എസ്.എഫ്.ഐ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എസ്.എഫ്.ഐ നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുന്നതും പരിഗണനയിലാണ്. അടുത്ത മാസം എസ്.എഫ്.ഐ പഠന ക്യാമ്പ് നടക്കുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് അഴിച്ചുപണി നടത്താനാണ് ആലോചന. എസ്.എഫ്.ഐയില്‍ പ്രായപരിധി കര്‍ശനമാക്കാന്‍ സി.പി.എം നേതൃത്വം തീരുമാനിച്ചിരുന്നു. ഇതോടെ പ്രവര്‍ത്തനപരിചയമുള്ള പല നേതാക്കളും എസ്.എഫ്.ഐയ്ക്ക് പുറത്തുപോകേണ്ടി വന്നു. ഇതു തിരിച്ചടിയായി മാറിയെന്നാണ് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്.

Advertisement