ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലിയെ ഭാരവാഹിയാക്കി യൂത്ത് കോൺഗ്രസ്

Advertisement

ഇടുക്കി: ഗവ. എൻജിനീയറിംഗ് കോളജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖിൽ പൈലിയെ സംസ്ഥാന ഭാരവാഹിയാക്കി യൂത്ത് കോൺഗ്രസ്. ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ വൈസ് ചെയർമാൻ ആക്കിയാണ് നിയമനം. സെൽ ദേശീയ ചെയർമാൻ ചാണ്ടി ഉമ്മനാണ് ഭാരവാഹി പട്ടിക പുറത്തിറക്കിയത്

അഡ്വ. മനു അർജുൻ പി ആണ് വർക്കിംഗ് ചെയർമാൻ, നിഖിൽ പൈലി, കെഎം ഷിയാസ്, ലാലൻ ആർ, വിനീഷ് വി സി, ശശി പിഎ എന്നിവരാണ് വൈസ് ചെയർമാൻമാർ. 2022 ജനുവരി പത്തിനാണ് ധീരജ് കൊല്ലപ്പെടുന്നത്. നിഖിൽ പൈലിയുടെ കുത്തേറ്റാണ് ധീരജ് കൊല്ലപ്പെട്ടതെന്നാണ് കേസ്. നിലവിൽ ജാമ്യത്തിലാണ് നിഖിൽ പൈലി.