വ്യാജബിരുദം, നടപടി ഇന്ന് ഉണ്ടായേക്കും,സർവ്വകലാശാല പുറത്താക്കിയാല്‍ നിഖില്‍ തോമസിന് സംഭവിക്കുന്നത്

Advertisement

തിരുവനന്തപുരം. നിഖിൽ തോമസിന്റെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സർവ്വകലാശാലയുടെ നടപടി ഇന്ന് ഉണ്ടായേക്കും. സർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അറിയാനായി സർവകലാശാല കലിംഗ സർവ്വകലാശാലയ്ക്ക് കത്തയച്ചിരുന്നു.എം.എസ്.എം കോളേജിൽ നിന്നുള്ള റിപ്പോർട്ട് സർകലാശാലയ്ക്ക് ഇന്ന് ലഭിക്കും. നിഖിൽ തോമസിന്റെ എം കോം പ്രവേശനത്തിൽ കോളേജ് സ്വീകരിച്ച നടപടികളാണ് റിപ്പോർട്ടിൽ ഉള്ളത്.

ഇതോടൊപ്പം നിഖിൽ തോമസിന് ബിരുദ ക്ലാസിന് എത്ര ശതമാനം ഹാജർ ഉണ്ടായിരുന്നു , ഏതു വർഷമാണ് ഡിഗ്രി കോഴ്സിന് പഠിച്ചത് തുടർന്ന് ഏത് വർഷമാണ് പിജി പ്രവേശനം നേടിയത് തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനുപുറമേ മാനേജ്മെൻറ് സീറ്റിൽ പ്രവേശനം ലഭിക്കാൻ ഇടയാക്കിയ സാഹചര്യങ്ങളും റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന.

റിപ്പോർട്ടിന്റെയും കലിംഗ സർവകലാശാലയിൽ നിന്ന് ലഭിക്കുന്ന മറുപടിയുടേയും അടിസ്ഥാനത്തിൽ നിഖിൽ തോമസിനെ പുറത്താക്കാനാണ് സർവ്വകലാശാല നീക്കം. ഇയാൾക്ക് കേരള സർവകലാശാലയുടെ കീഴിലുള്ള മറ്റൊരു കോളേജുകളിലും ഇനി പ്രവേശനം നേടാൻ കഴിയില്ല. ഇതോടൊപ്പം ഡിജിപിക്ക് പരാതിയും നൽകും .

Advertisement