എല്ലാ തട്ടിപ്പുകൾക്കും പുറകിൽ എസ്എഫ്ഐ,കെഎസ്‌യു ഇന്ന് ഗവർണർക്ക് പരാതി നൽകും

Advertisement

തിരുവനന്തപുരം.സർവ്വകലാശാലകളിലെ സമീപകാല വിവാദങ്ങളിൽ കെഎസ്‌യു നേതാക്കൾ ഇന്ന് ഗവർണർക്ക് പരാതി നൽകും. എല്ലാ തട്ടിപ്പുകൾക്കും പുറകിൽ എസ്എഫ്ഐ ആണെന്ന് ചൂണ്ടിക്കാണിച്ചാണ് കെ എസ് യു നേതാക്കൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നത്. നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദവും, കെ വിദ്യയുടെ വ്യാജരേഖ ചമക്കലും ഉൾപ്പെടെയുള്ള വിവാദങ്ങളിൽ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.

എസ്എഫ്ഐക്ക് കൂട്ടുനിൽക്കുന്ന കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് പിരിച്ചുവിടണമെന്നാണ് കെ.എസ്.യുവിൻ്റെ ആവശ്യം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടേത് ഉൾപ്പെടെ കേരളത്തിലെ ക്യാമ്പസുകളിൽ പഠിക്കുന്ന എല്ലാ എസ്എഫ്ഐ നേതാക്കളുടെയും സർട്ടിഫിക്കറ്റുകൾ പരിശോധിക്കണമെന്നും കെഎസ്‌യു ആവശ്യപ്പെടുന്നു.

Advertisement