കൊച്ചി.അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ദക്ഷിണ നാവികാസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് യോഗ ദിനാചരണത്തിന് നേതൃത്വം നൽകും.
മഴ വെല്ലുവിളിയാകില്ലെങ്കിൽ ഐഎൻഎസ് വിക്രാന്തിലായിരിക്കും യോഗ പ്രദർശനം നടക്കുക. ഉന്നത നാവിക ഉദ്യോഗസ്ഥരും പ്രതിരോധ മന്ത്രിക്കൊപ്പം യോഗ ദിനാചരണത്തിന്റെ ഭാഗമാകും. യോഗ വസുധൈവ കുടുംബകം എന്ന ആശയത്തിലാണ് ഇക്കുറി യോഗ ദിനാചരണം നടത്തുന്നത്.