പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്, എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഇന്ന് ബാങ്കിലേക്ക്‌ മാർച്ച്‌

Advertisement

വയനാട്.കോൺഗ്രസ്‌ നേതൃത്വത്തിൽ പുൽപ്പള്ളി സഹകരണ ബാങ്കില്‍ നടത്തിയ വായ്‌പാ തട്ടിപ്പിലെ മുഴുവൻ പ്രതികളെയും അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഇന്ന് ബാങ്കിലേക്ക്‌ മാർച്ച്‌ നടത്തും.ആത്മഹത്യചെയ്ത രാജേന്ദ്രൻ നായരുടെ കടബാധ്യത ബാങ്ക് ഏറ്റെടുക്കുക, കുടുംബത്തിലെ ഒരംഗത്തിന് ബാങ്കിൽ ജോലിനൽകുക തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ത്തിയാണ്‌ എൽഡിഎഫ്‌ പ്രക്ഷോഭം.

രാവിലെ 10ന് മാർച്ച് ആരംഭിക്കും. വായ്‌പ തട്ടിപ്പിൽ ബാങ്ക്‌ മുൻ പ്രസിഡന്റ്‌ കെ കെ അബ്രഹാമും മുൻസെക്രട്ടറി രമാദേവിയും ജയിലിലാണ്‌. മറ്റുപ്രതികൾ ഒളിവിലാണ്‌. മരണത്തിന്‌ ഉത്തരവാദികൾ കോൺഗ്രസ്‌ നേതാക്കളാണെന്ന രാജേന്ദ്രൻ നായരുടെ ആത്മഹത്യ കുറിപ്പ്‌ അന്വേഷണത്തിനിടെ ലഭിച്ചിരുന്നു.

Advertisement