തിരുവല്ലയില്‍110 കിലോ പഴകിയ മത്സ്യം പിടിച്ചു

Advertisement

തിരുവല്ല. മത്സ്യ മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 110 കിലോ പഴകിയ മത്സ്യം പിടികൂടി. കേരളത്തിന് പുറത്തുനിന്ന് വ്യാപകമായി പഴകിയ മത്സ്യങ്ങൾ കൊണ്ടുവരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സഹായത്തോടെ ഇന്ന് പരിശോധന നടന്നത്. പിടികൂടിയ മത്സ്യം ഉദ്യോഗസ്ഥർ നശിപ്പിച്ചു.

തിരുവല്ല മഴുവങ്ങാടി ചിറയിൽ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റിൽ ആണ് ഇന്ന് രാവിലെ അഞ്ചുമണിയോടെ പോലീസ് സഹായത്തോടെ ഭക്ഷ്യസുരക്ഷാ വിഭാഗവും ഫിഷറീസ് വിഭാഗവും പരിശോധനയ്ക്കായി എത്തി യത്.സംസ്ഥാനത്തിന്റെ പുറത്തുനിന്നു കൊണ്ടുവരുന്ന മത്സ്യങ്ങൾ ലേലം ചെയ്യുന്ന സമയത്തായിരുന്നു ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത്.ബോക്സിനുള്ളിൽ സൂക്ഷിച്ചിരുന്ന 55 കിലോ കേര, 25 കിലോ മത്തി, 30 കിലോ തിലോപ്പിയ എന്നിവയാണ് ഭക്ഷ്യയോഗ്യമല്ലാത്ത നിലയിൽ പിടികൂടിയത്. കച്ചവടക്കാരെ നേരിട്ട് മത്സ്യം ഭക്ഷിയോഗ്യമല്ല എന്ന ബോധ്യപ്പെടുത്തിയതിന് ശേഷം ഉദ്യോഗസ്ഥർ മോശമായ മത്സ്യം നശിപ്പിച്ചു. മഴുവങ്ങാടി ചിറയിലെ മത്സ്യ മാർക്കറ്റിൽ വ്യാപാരം നടത്തുന്ന ലൈസൻസിക്ക് എതിരെ കേസെടുക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.പരിശോധനയിൽ മത്സ്യങ്ങളിൽ ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്താനായില്ല എന്നും ഉദ്യോഗസ്ഥർ പറഞ്ഞു വരുന്ന ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം അറിയിച്ചു.

Advertisement