എലിപ്പനി മരണത്തിന് പിന്നാലെ പത്തനംതിട്ടയില്‍ ഡെങ്കിപ്പനി മരണം

Advertisement

പത്തനംതിട്ട.എലിപ്പനി മരണത്തിന് പിന്നാലെ ജില്ലയിൽ ഇന്ന് ഡെങ്കിപ്പനി ബാധിച്ചും ഒരാൾ മരിച്ചു.ഡെങ്കിപ്പനി ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മുണ്ട് കോട്ടക്കൽ സ്വദേശിനി ശ്രുതിയാണ് ഇന്ന് മരിച്ചത്.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇന്നലെ രാത്രി എത്തിച്ച ശ്രുതിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കുകയാണ് ശ്രുതി ഇന്ന് മരിച്ചത്

Advertisement