വ്യാജബിരുദം,വൈകിട്ട് അഞ്ച് മണിയ്ക്ക് മുൻപ് കായംകുളം എംഎസ്എം കോളജ് വിശദീകരണം നൽകണം, വൈസ് ചാൻസിലർ

Advertisement

കായംകുളം. വ്യാജബിരുദ വിവാദത്തിൽ വടിയെടുത്ത് കേരള സർവ്വകലാശാല. വൈകിട്ട് അഞ്ച് മണിയ്ക്ക് മുൻപ് കായംകുളം എംഎസ്എം കോളജ് വിശദീകരണം നൽകണമെന്ന് കേരള സർവ്വകലാശാല വൈസ് ചാൻസിലർ നിര്‍ദ്ദേശിച്ചു. മറുപടി തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടിയെന്നും മുന്നറിയിപ്പ്.നിഖിൽ
എം കോം പ്രവേശനത്തിനായി നൽകിയ കലിംഗ സർവ്വകലാശയുടെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കലിംഗ സർവ്വകലാശാല വൈസ് ചാൻസലർ പോലീസിന് മൊഴി നൽകി.

വ്യാജബിരുദ വിവാദത്തിൽ നിഖിൽ തോമസിൻ്റെ കുരുക്ക് മുറുക്കുന്നതാണ്
കലിംഗ സർവ്വകാശാല രജിസ്ട്രാറുടെ പ്രതികരണം.ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവ്വകലാശാല വൈസ് ചാൻസലർ പൊലീസിനോട് സ്ഥിരീകരിച്ചു. കേരളാ പൊലീസിന്റെ അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും കലിംഗ സർവകലാശാല രജിസ്ട്രാർ സന്ദീപ് ഗാന്ധി പറഞ്ഞു.

എന്നാൽ നിഖിലിനെതിരെ ഉടൻ നിയമനടപടികളിലേക്ക് കടക്കേണ്ടതില്ല എന്നാണ് കലിംഗ സർവകലാശാലയുടെ നിലപാട്. അതേ സമയം വ്യാജബിരുദ വിവാദത്തിൽ നിലപാട് കടുപ്പിച്ച് കേരള സർവകലാശാല വൈസ് ചാൻസിലർ രംഗത്ത് വന്നു. വൈകിട്ട് അഞ്ച് മണിയ്ക്ക് അകം കായംകുളം എംഎസ്എം കോളജ് വീഴ്ചയിൽ വിശദീകരണം നൽകണം. മറുപടി തൃപ്തികരമല്ലെങ്കിൽ കോളജിനെതിരെ കർശന നടപടി എടുക്കുമെന്ന് കേരള സർവകലാശാലാ വിസി മോഹനൻ കുന്നുമ്മൽ പറഞ്ഞു.

ഇനിമുതൽ പ്രവേശന രേഖകൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തണം. പിഴവുണ്ടായാൽ പ്രിൻസിപ്പലിനെതിരെ നടപടി എടുക്കുമെന്നും കേരള സർവകലാശാലാ വിസി മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി.അതേ സമയം കോളേജ് നിയോഗിച്ച ആറംഗ അന്വേഷണ സമിതി റിപ്പോർട്ട് ഇന്ന് സർവ്വകലാശാല വിസിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കൈമാറും.

Advertisement