ന്യൂഡെല്‍ഹി.കണ്ണൂരിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 11 വയസ്സുകാരൻ മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ മാനുഷികമായ രീതിയിൽ ദയാവധം ചെയ്യാൻ അനുമതി നൽകണം എന്ന ആവശ്യപ്പെട്ടു കണ്ണൂർ ജില്ല പഞ്ചായത്ത് നൽകിയ അപേക്ഷ ജൂലൈ 12 പരിഗണിക്കാൻ സുപ്രിം കോടതി തീരുമാനിച്ചു.
കേസിലെ എതിർ കക്ഷികൾക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു ജൂലൈ 7 നകം മറുപടി നൽകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.കണ്ണൂരിൽ നടന്ന തെരുവ് നായ് ആക്രമണങ്ങളുടെ ദൃശ്യങ്ങളും കണ്ണൂർ ജില്ല പഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് പി പി ദിവ്യ സുപ്രിം കോടതിയിൽ സമർപ്പിച്ചിരുന്നു.എന്നാൽ ദൃശ്യങ്ങൾ കാണാൻ കോടതി തയ്യാറായില്ല.ജസ്റ്റിസ്മാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് അപേക്ഷ പരിഗണിക്കുന്നത്.