കൊച്ചി. കെ സുധാകരന് രണ്ടാഴ്ചത്തേക്ക് മുന്‍കൂര്‍ ജാമ്യം, മറ്റന്നാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണം. മോന്‍സണ്‍മാവുങ്കല്‍ തട്ടിപ്പുകേസില്‍ രണ്ട്ാം പ്രതിയായാണ് സുധാകരനെ ഉള്‍പ്പെടുത്തിയത്.
അന്വേഷണവുമായി സഹകരിക്കണം.അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടില്‍ വിടാനാകണം. സുധാകരന് എതിരെ വ്യക്തമായ തെളിവുണ്ടെന്ന് ആണ് സര്‍ക്കാര്‍ വാദം. തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കേസ് ആണെന്നാണ് സുധാകരന്റെ വാദം.