പന്ത്രണ്ടര കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

Advertisement

ഇടുക്കി. നെടുങ്കണ്ടത്ത് പന്ത്രണ്ടര കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ ചിത്ര, മുരുകൻ, ഭാരതി, എന്നിവരയൊണ് നെടുംകണ്ടം പോലീസ് അറസ്റ്റ് ചെയ്തത്. നെടുംകണ്ടം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്.

ഹൈറേഞ്ച് മേഖലയിൽ കഞ്ചാവ് എത്തിക്കുന്നതിൽ ഇടനിലക്കാരായി നിൽക്കുന്നവരാണ് പ്രതികൾ. തമിഴ്‌നാട്ടിൽ നിന്നും വ്യാപകമായി കഞ്ചാവ് കേരളത്തിലേയ്ക് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവരെന്നാണ് നിഗമനം. സംഭവത്തിൽ പോലിസ് വിശദമായ അന്വേഷണം നടത്തും