ഡെങ്കിപ്പനി, എലിപ്പനി വ്യാപിക്കുന്നു: സ്വയം ചികിത്സ പാടില്ല, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

Advertisement

തിരുവനന്തപുരം: കേരളത്തിൽ വർധിച്ച് വരുന്ന ഡെങ്കിപ്പനി, എലിപ്പനി എന്നിവയിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ട്. പനിയുടെ കാര്യത്തിൽ സ്വയം ചികിത്സ പാടില്ല. ആശുപത്രികളിൽ സൗകര്യങ്ങൾ വർധിപ്പിച്ചു. ആരോഗ്യ പ്രവർത്തകർക്ക് വേണ്ട മുൻകരുതൽ നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച്ച പാടില്ല. ഡെങ്കി പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കൊവിഡ് കേസുകളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എലിപ്പനി, ഡെങ്കി പനി എന്നിവയിലാണ് ജാഗ്രത വേണ്ടതെന്നും മന്ത്രി പറഞ്ഞു

Advertisement