വാട്സാപ്പ് ഗ്രൂപ്പിൽ സിപിഎമ്മിനെ വിമർശിച്ചതിന് പോലീസ് നടപടിയെന്ന് ആരോപണം

Advertisement

കോട്ടയം. മൂന്നിലവിൽ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പിൽ സിപിഎമ്മിനെ വിമർശിച്ചതിന് പോലീസ് നടപടിയെന്ന് ആരോപണം. ഗ്രൂപ്പ് അഡ്മിൻ അടക്കം മൂന്ന് പേരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അതെ സമയം മതവികാരം വൃണപ്പെടുത്തുന്ന പരാമർശങ്ങൾ ഉണ്ടായതിനെ തുടർന്നാണ് പരാതി നൽകിയതെന്നാണ് സിപിഐഎം വിശദീകരണം.

നമ്മുടെ മൂന്നിലവ് എന്ന പേരിൽ 167 അംഗങ്ങളുള്ള പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പിലാണ് സിപിഐഎമ്മിനെയും എസ്എഫ്ഐയേയും വിമർശിച്ചു കൊണ്ടുള്ള വ്യാപക പോസ്റ്റുകൾ വന്നത്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ആരോപണമടക്കം ഗ്രൂപ്പിൽ സജീവ ചർച്ചയായി. ഇതിന് പിന്നാലെയാണ് സിപിഐഎം മേലുകാവ് ലോക്കൽ സെക്രട്ടറി പോലീസിൽ പരാതി നൽകിയത്. വൈകാതെ പോലീസ് നടപടി. ഗ്രൂപ്പ് അഡ്മിൻ മൂന്നിലവ് സ്വദേശി റിജിലിന്റെ വീട്ടിൽ പോലീസ് നേരിട്ടത്തി. പോസ്റ്റുകൾ ഷെയർ ചെയ്ത രണ്ട് പേരോട് സ്റ്റേഷനിൽ ഹാജരാകണമെന്നും നിർദേശം

അതെസമയം ഗ്രൂപ്പിൽ മതവികാരം വൃണപ്പെടുത്തുന്ന പോസ്റ്റുകളും വർഗീയ പ്രചാരണവും ഉണ്ടായതിനെ തുടർന്നാണ് പരാതി നൽകിയത് എന്നാണ് സിപിഐഎമ്മിന്റെ വിശദീകരണം. വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് പോലീസ് അറിയിച്ചു

Advertisement