തിരുവനന്തപുരം.എസ്എഫ്ഐയെ നിയന്ത്രിക്കണമെന്ന് എല്‍ഡിഎഫില്‍ ആവശ്യപ്പെടാൻ സിപിഐ.വിഷയം സി.പി.ഐ.എമ്മിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന എക്സിക്യൂട്ടീവിൽ കാനം രാജേന്ദ്രൻ വ്യക്തമാക്കി.വ്യാജ രേഖ വിവാദവുമായി ബന്ധപ്പെട്ടു സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.
നിഖിൽ തോമസ് പ്രതിയായ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്.എഫ്.ഐയ്ക്കെതിരെ സിപിഐ മുഖപത്രത്തിലും വിമർശനമുണ്ടായിരുന്നു.
മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുന്ന വിഷയമായതിനാൽ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ
എസ്.എഫ്.ഐയുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ച ചെയ്‌തു.പിന്നാലെയാണ് എസ്.എഫ്.ഐയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്.എസ് എഫ് ഐ ക്രിമിനൽ സംഘങ്ങളെ പോലെ പെരുമാറുന്നു.
സി.പി.ഐ.എമ്മിന് എസ്.എഫ്.ഐയെ നിയന്ത്രിക്കാനാവുന്നില്ലെന്നും കുറ്റപ്പെടുത്തലുണ്ടായി.
ഇതോടെ എസ്.എഫ്.ഐയെ നിയന്ത്രിക്കണമെന്ന് സി.പി.ഐഎമ്മിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന എക്സിക്യൂട്ടീവിൽ കാനം രാജേന്ദ്രൻ വ്യക്തമാക്കി.നിഖിൽ തോമസിനെ ആദ്യം എസ്.എഫ്.ഐ
ന്യായീകരിച്ച സംഭവത്തിൽ കാനം രാജേന്ദ്രൻ രാവിലെ നിലപാട് വ്യക്തമാക്കിയിരുന്നു
സിപിഐ മുഖപത്രമായ ജനയുഗത്തിലും എസ്.എഫ്.ഐയെ വിമർശിച്ചു ഇന്ന് ലേഖനം വന്നിരുന്നു.
വ്യാജന്മാർ പൂർണമായും പടിക്കുപുറത്താണെന്ന് ജനങ്ങളെ ബോധിപ്പിക്കുന്നതിൽ ബന്ധപ്പെട്ടവർക്ക് വീഴ്ച പറ്റിയെനന്നായിരുന്നു ജനയുഗം മുഖപ്രസംഗത്തിലെ പ്രധാന വിമർശനം.ക്യാമ്പസുകളിലെ ജനാധിപത്യവത്കരണത്തെ സംബന്ധിച്ച സജീവ സംവാദത്തിന് ഇത്തരം സംഭവങ്ങൾ വഴിയൊരുക്കണമെന്നും മുഖപ്രസംഗത്തിൽ പറഞ്ഞിരുന്നു.