തിരുവനന്തപുരം.വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന പരാതിയിൽ കെ എസ്. യു കൺവീനർ അൻസിൽ ജലീലിനെതിരെ കേസ്.
കേരള സർവകലാശാല രജിസ്ട്രാറുടെ പരാതിയിൽ കന്റോൺമെന്റ് പൊലിസാണ് കേസെടുത്തത്.
വ്യാജരേഖാ നിർമാണവും വഞ്ചനയും ഉൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. അൻസിലിൻറേത് എന്ന പേരിൽ ബികോം സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെയും പത്രവാർത്തകളുടെയും അടിസ്ഥാനത്തിലാണ് സർവകലാശാല പരാതി നൽകിയത്. എന്നാൽ തന്റേതല്ല സർട്ടിഫിക്കറ്റെന്നും അത് പ്രചരിക്കുന്നതിന് പിന്നിൽ ഗൂഡാലോചനയെന്നുമാണ് അൻസിലിന്റെ വിശദീകരണം . പാര്‍ട്ടിപത്രത്തില്‍ അച്ചടിച്ചുവന്ന സര്‍ട്ടിഫിക്കറ്റ് എവിടെനിന്നും കിട്ടിയെന്ന വിവരം കണ്ടെത്തണണെന്നും അന്‍സില്‍ കണ്ടിട്ടുപോലുമില്ലാത്ത സര്‍ട്ടിഫിക്കറ്റ് ഇറക്കിയത് എസ്എഫ്ഐക്കൊപ്പം കെഎസ് യുവും ഇത്തരം വ്യാജ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് എന്ന പ്രതീതി ജനിപ്പിക്കാനാണെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സമൂഹമാധ്യമത്തില്‍ ഇതിന് വന്‍പ്രചാരമാണ് നല്‍കിയത്. ഹിന്ദി പഠിച്ച കോഴ്സ് പൂര്‍ത്തിയാക്കാത്ത അന്‍സിലിന് കൊമേഴ്സ് സര്‍ട്ടിഫിക്കറ്റ് ആണ് അച്ചടിച്ചിരിക്കുന്നത്. ഒപ്പുകള്‍ ഒറ്റനോട്ടത്തില്‍ വ്യാജവുമാണ്. ഇത്രയും ആയിട്ടും പത്രവാര്‍ത്തയെ ആധാരമാക്കി സര്‍വകലാശാല അധികൃതര്‍ തന്നെയാണ് അന്‍സിലിനെതിരെ കേസ് കൊടുത്തതും.