തിരുവനന്തപുരം . ചരിത്രത്തിൽ ആദ്യമായി ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ വേദിയാകുന്നു. തിരുവനന്തപുരത്ത് പൊന്മുടിയിലാണ് ഒളിമ്പിക്സ് യോഗ്യത മത്സരം കൂടിയായ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
ഈ വർഷം ഒക്ടോബർ 26 മുതൽ 29 വരെയാണ് പൊൻമുടി അന്തർ ദേശീയ സൈക്ലിംഗ് മത്സരങ്ങൾക്ക് വേദിയാകുന്നത്. 2024-ലെ പാരീസ് ഒളിമ്പിക്സിലേക്കുള്ള ഏഷ്യയിലെ എല്ലാ രാജ്യങ്ങളുടെയും ക്വാളിഫൈയിംഗ് മത്സരങ്ങൾ കൂടിയാണിത്. ഒളിമ്പിക്സ് മെഡൽ ജേതാക്കൾ ഉൾപ്പെടെ മത്സരങ്ങളിൽ മാറ്റുരയ്ക്കും.
6 ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 1.5 കിലോമീറ്റർ ദൈർഘ്യം വരുന്ന “ഡൗൺ ഹിൽ മത്സരങ്ങളും 4 കിലോമീറ്റർ ദൈർഘ്യം വരുന്ന “ക്രോസ് കൺട്രി ഒളിമ്പിക് മത്സരവുമാണ് ചാമ്പ്യൻഷിപ്പിന്റെ മുഖ്യ ആകർഷണം.
30 രാജ്യങ്ങളിൽ നിന്നായി 300 ലധികം പുരുഷ-വനിതാ കായിക താരങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിന്റെ സ്വാഗതസംഘരുപീകരണം തിരുവനന്തപുരത്ത്
മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു.
കേരള സൈക്ലിങ്ങ് അസോസിയേഷനാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മത്സരം സംഘടിപ്പിക്കുക