തിരുവനന്തപുരം . എസ്എഫ്ഐ നേതാവിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിനിടെ സിപി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചെരും. എസ്എഫ്ഐ നേതൃത്വം തുടർച്ചയായി വിവാദങ്ങളിൽ പെടുന്നതിൽ
പാർട്ടി നേതൃത്വത്തിനു കടുത്ത അതൃപ്തി ഉണ്ട്. സംഘടനയിൽ അടിയന്തര തിരുത്തൽ വേണമെന്ന ആവശ്യവും പാർട്ടിയില് ശക്തമാണ്. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ചയ്ക്ക് വരും .
പൊലീസ് കസ്റ്റഡിയിലെടുത്ത കെ.വിദ്യക്കും ഒളിവിലുള്ള നിഖിൽ തോമസിനും സിപിഎം സംരക്ഷണം കിട്ടി എന്ന ആരോപണവും ശക്തമാണ്. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെഎച്ച് ബാബുജാനാണ് നിഖിലിനെ സഹായിച്ചതെന്നും ആരോപണമുണ്ട്.
കെഎച്ച് ബാബുജാനോടും പി.എം.ആർഷോയോടും സിപിഎം സംസ്ഥാന സെക്രട്ടറി വിശദീകരണം തേടിയിട്ടുണ്ട്.
ഇരുവരും എകെജി സെൻ്ററിൽ എത്തി എം.വി.ഗോവിന്ദനെ കണ്ടു. ഇരുവരും പാർട്ടി നേതൃത്വത്തോട് സ്വന്തം ഭാഗം വിശദീകരിച്ചു. വിവാദങ്ങളിൽ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെന്നും സൂചനയുണ്ട്
എസ്എഫ്ഐ സംസ്ഥാന സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിനു ശേഷം ആദ്യമായാണ് എസ്എഫ്ഐ സംസ്ഥാന സമിതി ചേരുന്നത്. നിഖിൽ തോമസിൻ്റെ ഡിഗ്രി സർട്ടിഫിക്കറ്റിൽ വ്യക്തത വരും മുമ്പ് സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ തിടുക്കപ്പെട്ട് ന്യായീകരണം നടത്തിയതിൽ എസ്എഫ്ഐ യിൽ തന്നെ വിയോജിപ്പുണ്ട്.