തിരുവനന്തപുരം. വിദ്യയുടെ അറസ്റ്റ് പോലീസിന്റെ നാടകമാണെന്നും തെളിവ് നശിപ്പിക്കാനും, നിയമോപദേശം തേടുന്നതിനും പോലീസ് സമയം നൽകിയെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ ആരോപിച്ചു.
പോലീസിന്റെ ഒത്താശയോടെ എസ്എഫ്ഐ നേതൃത്വമാണ് വിദ്യയെ ഒളിവിൽ പാർപ്പിച്ചത്. അന്വേഷണം അവരിലേക്കും നീളും. അൻസിൽ ജലീലിന് കെഎസ് യുവിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് അലോഷ്യസ് സേവിയര്‍ പറഞ്ഞു. അൻസിലിന് എതിരെ ഗൂഢാലോചന നടന്നു .ഡിജിപിക്ക് നൽകിയ പരാതിയിൽ കേസ് എടുത്തില്ല
അൻസിലിനെതിരെ നൽകിയ കേസ് നിയമപരമായി നേരിടുമെന്നും കെ എസ് യു പറഞ്ഞു. അതേസമയം
വിദ്യ ഒളിവിൽ കഴിഞ്ഞത് സിപിഎം നേതാവിന്റെ വീട്ടിലാണെന്നും വിദ്യയ്ക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയത് സിപിഎം ജില്ലാ കമ്മിറ്റിയാണെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ ആരോപിച്ചു. ഒളിപ്പിച്ചത് ആരെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല കോഴിക്കോടിന് നാണക്കേടാണ് വിദ്യയെ മേപ്പയ്യൂരിൽ നിന്ന് പിടിച്ചത്
പോലീസും വിദ്യയ്ക്ക് ഒളിവിൽ കഴിയാൻ ഒത്താശ ചെയ്തു. മേപ്പയ്യൂരിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.