പാലക്കാട്.ആവശ്യത്തിലധികം ആഘോഷിച്ചല്ലോ, എന്തായാലും നിയമപരമായ നടപടികളുമായി മുന്നോട്ടുപോകും. കോടതിയിലേക്കു തന്നെയാണ് പോകുന്നത്. ഏതറ്റം വരെയുംപോകും. കെട്ടിച്ചമച്ചതാണെന്ന് എനിക്കുമറിയും നിങ്ങള്‍ക്കുമറിയാം ഇതായിരുന്നു കോടതിയിലേക്ക് പുറപ്പെട്ട വിദ്യയുടെ പ്രതികരണം. പരുങ്ങലോ പകപ്പോ ഇല്ലാതെ ആത്മവിശ്വാസത്തോടെയായിരുന്നു വിദ്യയുടെ പ്രതികരണം.
അതേസമയം കോടതിയില്‍ വിദ്യ ഒളിവില്‍ പോയില്ലെന്നവാദമാണ് പ്രതിഭാഗം ഉയര്‍ത്തിയത്. നോട്ടീസ് നല്‍കിയെങ്കില്‍ ഹാജരായേനേ. അന്വേഷണവുമായി സഹകരിക്കാന്‍ വിദ്യ തയ്യാറായില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കോടതിക്കുമുന്നില്‍ കോണ്‍ഗ്രസിന്റെയും യുവമോര്‍ച്ചയുടെയും പ്രതിഷേധവും ഒച്ചപ്പാടുമുണ്ടായിട്ടും വിദ്യക്ക് വലിയ കുലുക്കമൊന്നും കണ്ടില്ല.
എന്നാല്‍ കേസ് കെട്ടിച്ചമച്ചതെന്ന വിദ്യയുടെ മൊഴി തള്ളി പ്രിന്‍സിപ്പല്‍ രംഗത്തുവന്നു.
താന്‍ ആര്‍ക്കെതിരെയും യാതൊരു ഗൂഢാലോചനയും നടത്തിയിട്ടില്ലെന്ന് അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍ ലാലി മോള്‍ പറഞ്ഞു.ഈ സ്ഥാനത്തിരുന്ന് അങ്ങിനെ ചെയ്യില്ല
തനിക്കും ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവര്‍ക്കും വിദ്യ സമര്‍പ്പിച്ച രേഖകളില്‍ സംശയം തോന്നി അത് മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട് പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നു.
വിദ്യ ആരെന്നു പോലും തങ്ങള്‍ക്ക് അറിയില്ല .രാഷ്ട്രീയ പശ്ചാത്തലവും അറിയില്ല.സത്യസന്ധമായി ഞങ്ങളുടെ ജോലി ചെയ്തു. മറിച്ച് വിദ്യ പറയുന്നത് തെറ്റാണെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.