വ്യാജരേഖ ചമയ്ക്കൽ കേസ്, കെഎസ് യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ അറസ്റ്റ് നാളെ വരെ ഹൈക്കോടതി തടഞ്ഞു

Advertisement

കൊച്ചി.വ്യാജ രേഖ ചമയക്കൽ കേസിൽ കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ അറസ്റ്റ് നാളെ വരെ ഹൈക്കോടതി തടഞ്ഞു. അൻസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി നടപടി. സർക്കാർ നിലപാട് അറിയിക്കാൻ നാളെ വരെ സമയം തേടിയിരുന്നു. തുടർന്നാണ് അറസ്റ്റ് ഒരു ദിവസത്തേക്ക് തടഞ്ഞത്. അതേസമയം വ്യാജരേഖ നിർമ്മിച്ചു എന്ന പരാതിയിൽ തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

കേരള സർവകലാശാല വിസിയുടെ ഒപ്പും സീലും ഉപയോഗിച്ചുള്ള ബികോം സർട്ടിഫിക്കറ്റ് ആണ് പ്രചരിച്ചത്. കേരള സർവകലാശാല രജിസ്ട്രാറുടെ പരാതിയിലാണ് കൻ്റോൺമെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കേരള സർവകലാശാലയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കും. താൻ ഉപയോഗിക്കുന്ന സർട്ടിഫിക്കറ്റ് അല്ലെന്നും ഗൂഢാലോചനയാണ് എന്നുമാണ് അൻസിലിന്റെ വിശദീകരണം. അൻസിൽ ഇത് സംബന്ധിച്ചു നൽകിയ പരാതിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Advertisement