കോഴിക്കോട്. പൊതുമുതല്‍ നശിപ്പിച്ച കേസിൽ 3,80,000 രൂപ പിഴ ഒടുക്കി മന്ത്രി മുഹമ്മദ് റിയാസും ഡിവൈഎഫ്ഐ നേതാക്കളും. 2011 ൽ വടകര തപാൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. പലിശ അടക്കമുള്ള തുകയാണ് 12 നേതാക്കൾ ചേർന്ന് അടച്ചത്. 2014 ൽ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയടക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ജില്ലാ കോടതിയില്‍ അപ്പീല്‍ പോയെങ്കിലും ശിക്ഷ ശരിവെച്ചു. അപ്പീൽ വൈകിയതിനാൽ ഹൈക്കോടതി അപ്പീൽ സ്വീകരിച്ചില്ല. തുടർന്നാണ് പിഴ ഒടുക്കിയത്.
Home News Breaking News പൊതുമുതല്‍ നശിപ്പിച്ച കേസ്, മന്ത്രി മുഹമ്മദ് റിയാസും ഡിവൈഎഫ്ഐ നേതാക്കളും പിഴ ഒടുക്കി