ലൈഫ്മിഷൻ കോഴ ഇടപാട് ,സ്വപ്ന സുരേഷും സരിത്തും ഇന്ന് കോടതിയിൽ ഹാജരാകും

Advertisement

കൊച്ചി . ലൈഫ്മിഷൻ കോഴ ഇടപാട് കേസിൽ സ്വപ്ന സുരേഷും സരിത്തും ഇന്ന് കോടതിയിൽ ഹാജരാകും.
വിചാരണ കോടതിയായ കലൂരിലെ പ്രത്യേക കോടതിയിലാണ് ഇരുവരും
ഹാജരാവുക. കുറ്റപത്രം പരിശോധിച്ച ശേഷം കേസിലെ എല്ലാ പ്രതികൾക്കും നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. കേസിൽ ഏപ്രിലിൽ ഇ ഡി അന്തിമ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കേസിൽ ആകെ 11 പ്രതികളാണുള്ളത്. .
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് ഒന്നാം പ്രതി.