മലപ്പുറം. കോണ്‍ഗ്രസ് പുനഃസംഘടനയിൽ ഉദ്ദേശിച്ച നേട്ടം കിട്ടാഞ്ഞതിന് പിന്നാലെ ഗ്രൂപ്പ് ശക്തിപ്പെടുത്താൻ കരുക്കൾ നീക്കി എ ഗ്രൂപ്പ്.മലപ്പുറത്ത് സംസ്ഥാന തല നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് എ ഗ്രൂപ്പ് ആസാദ് അനുസ്മരണം സംഘടിപ്പിച്ചു.ഐ ഗ്രൂപ്പിനെ പൂർണ്ണമായും ഒഴിവാക്കിയായിരുന്നു പരിപാടി
ആസാദ് അനുസ്മരണമാണ് പുറമെ പറഞ്ഞതെങ്കിലും എ ഗ്രൂപ്പിന്റെ ശക്തി പ്രകടനമായിരുന്നു നേതാക്കളുടെ ലക്ഷ്യം.ഗ്രൂപ്പ് യോഗമെന്ന പേരിൽ കൂടിച്ചേരലുകൾ നടത്തിയാൽ വിമർശന വിധേയമാകുമെന്നുള്ളത്കൊണ്ടാണ് ആസാദ് അനുസ്മരണം എന്ന പേരിൽ എ ഗ്രൂപ്പ് നേതാക്കൾ മാത്രം പങ്കെടുത്തു പരിപാടി സംഘടിപ്പിച്ചത്.
ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്,ജില്ലയിലെ ഏക കോൺഗ്രസ് എൽഎൽഎ എപി അനില്കുമാറിനെയും അകറ്റി നിർത്തിയായിരുന്നു പരിപാടി .എ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളായ എംഎം ഹസ്സൻ , ബെന്നി ബെഹനാൻ ,എംകെ രാഘവൻ ,യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളും പങ്കെടുത്തു.നേതാക്കൾ മുഴുവൻ ആസാദിനെ അനുസ്മരിചാണ് സംസാരിച്ചത് എങ്കിലും കിട്ടിയ അവസരങ്ങളിൽ മുന വെച്ചുള്ള വർത്തമാനവും നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായി
അക്ഷരാർത്ഥത്തിൽ ആസാദ് അനുസ്മരണം എ ഗ്രൂപ്പിന്‍റെ സംസ്ഥാന തല നേതൃസമ്മേളനമായി മാറി.
ചികിത്സയിലിരിക്കുന്ന ഉമ്മൻ ചാണ്ടിയുടെ പൂർണ്ണ പിന്തുണയോടെയാണ് ഗ്രൂപ്പിനെ ശക്തിപ്പെടുത്താൻ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത് എന്നാണ് സൂചന.