തൊപ്പിയുടെ വീടിന്‍റെ വാതില്‍ ചവിട്ടി പൊളിക്കാന്‍ കാരണം ഇത്

Advertisement

തൃശൂര്‍. തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദിനെ എറണാകുളത്തെ ഫ്ളാറ്റ് ചവിട്ടിപൊളിച്ചു പിടികൂടിയത് വലിയ ചര്‍ച്ച ആയി. ഒരു യുട്യൂബറെ ഇത്തരത്തില്‍ പിടികൂടേണ്ട കാര്യം എന്തായിരുന്നു എന്നും പൊലീസ് ഭീതിപരത്തി എന്നും മറ്റുമുള്ള ചോദ്യമാണ് ഉയരുന്നത്.ഇതിന് പൊലീസിന്‍റെ മറുപടി ഇങ്ങനെ, ചോദ്യം ചെയ്യാൻ ഇന്ന് ഹാജരാവാൻ തൊപ്പിയോട് ആവശ്യപ്പെട്ടിരുന്നു. വരാൻ പറ്റില്ല എന്നായിരുന്നു മറുപടി.
തൊപ്പിയുടെ കൈവശം ആശ്ശില കണ്ടന്റ് ഉണ്ടെന്ന സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു.
ഇതിന്റെ തെളിവുകൾ നശിപ്പിക്കാതിരിക്കാനാണ് പെട്ടന്ന് കസ്റ്റഡിയിൽ എടുത്തത്. ഒരു മണിക്കൂറോളം വാതിലിനു പുറത്തു കാത്തിരുന്നു വെന്ന് പൊലീസ് പറയുന്നു. ഒടുവിൽ തുറക്കാനുള്ള ശ്രമത്തിനിടെയാണ് വാതിൽ ലോക്കായിപ്പോയത്.
തെളിവുകൾ നശിപ്പിക്കാതിരിക്കാൻ ആണ് ചവിട്ടി പൊളിക്കേണ്ടി വന്നത്. പൊലീസ് പറയുന്നു.
ഐടി ആക്ട് പ്രകാരം നേരത്തെ തൊപ്പിക്കെതിരെ കണ്ണൂർ കേസുണ്ട്.