എന്‍എസ്എസില്‍ ഭിന്നത,അടൂര്‍ യൂണിയന്‍ പ്രസിഡന്‍റ് കലഞ്ഞൂര്‍ മധുവിനെപുറത്താക്കി

Advertisement

ചങ്ങനാശേരി. എന്‍എസ്എസില്‍ ഭിന്നത, കലഞ്ഞൂര്‍മധു അടക്കം ആറുപേര്‍ ബജറ്റ് സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി. മധുവിനെ സംഘടനാവിരുദ്ധപ്രവര്‍ത്തനത്തിന് പുറത്താക്കിയെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ പ്രഖ്യാപിച്ചു.
രാവിലെ ബജറ്റ് സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് അടൂര്‍ യൂണിയന്‍പ്രസിഡന്റും മുതിര്‍ന്ന അംഗവുമായ കലഞ്ഞൂര്‍ മധു ഇറങ്ങിപ്പോയത്. അഭിപ്രായ സ്വാതന്ത്ര്യമില്ല എന്‍എസ്എസില്‍ എന്നാരോപിച്ചാണ് ഇറങ്ങിപ്പോയത്. പിന്നാലെ 5 പേര്‍ കൂടി ഇറങ്ങിപ്പോയി
എന്‍എസില്‍ ജനാധിപത്യമില്ലന്ന് കലഞ്ഞൂര്‍ മധു പറഞ്ഞു.
‘ജി സുകുമാരനൊപ്പം നില്‍ക്കുന്നവര്‍ക്ക് മാത്രമേ എന്‍എസ്എസില്‍ തുടരാനാവൂ’ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉള്‍പ്പടെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കാന്‍ ഇരിക്കെയാണ് ബഹിഷ്‌കരണം.
പ്രതിനിധി സഭയില്‍ നിന്ന് 5 പേര്‍ ഇറങ്ങി പോയി. എന്നാല്‍ സംഘടനാവിരുദ്ധപ്രവര്‍ത്തനം നടത്തി എന്നാണ് ജി സുകുമാരന്‍നായര്‍ പ്രതികരിച്ചത്.എന്‍എസ്എസിന്‍റെ ശത്രുക്കളെ മധു പിന്തുണച്ചു. കെബി ഗണേഷ്കുമാറിനെ എൻഎസ്എസ് ഡയരക്ടർ ബോർഡിൽ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

കോണ്‍ഗ്രസിന്‍റെ യോഗത്തില്‍ പങ്കെടുത്തുഎന്നു പറഞ്ഞ് കുന്നത്തൂര്‍ യൂണിയന്‍ പ്രസിഡന്‍റ് ശിവസുതന്‍പിള്ളയെ രാജിവയ്പിച്ചത് ആഴ്ചകള്‍മുമ്പാണ്. ഇത് ഏകപക്ഷീയമായ നടപടി ആണെന്നും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുമ്പോഴും കെ ബി ഗണേഷ്കുമാറിനെ രാഷ്ട്രീയത്തില്‍ തുടരാന്‍അനുവദിക്കുന്നു എന്നും അന്ന് വിമര്‍ശനമുയര്‍ന്നതാണ്. അടൂരിലെ പ്രസിഡന്റിനുനേരെകൂടി വാള്‍ എടുത്ത സ്ഥിതിക്ക് പ്രശ്നങ്ങള്‍ ഇനിയും പുകഞ്ഞു കത്തുമെന്നാണ് സൂചന.

Advertisement