ലൈഫ്മിഷൻ കോഴ ഇടപാടിൽ സ്വപ്ന സുരേഷിന് ജാമ്യം

Advertisement

കൊച്ചി.ലൈഫ്മിഷൻ കോഴ ഇടപാടിൽ സ്വപ്ന സുരേഷിന് ജാമ്യം.ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കോടതി സമൻസ് അയച്ചതിനെ തുടർന്നാണ് സ്വപ്ന കോടതിയിൽ ഹാജരായത്.സ്വപ്നയ്ക്ക് ജാമ്യം അനുവദിക്കരുത് എന്നും
ജാമ്യം ലഭിച്ചാൽ പ്രതികൾ സമാന കുറ്റം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും
ഇ ഡി കോടതിയിൽ വാദിച്ചു. എന്നാൽ ജാമ്യമനുവദിക്കണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. കേസിൽ എന്തുകൊണ്ടാണ് എം ശിവശങ്കറിന്റെ അറസ്റ്റ് മാത്രം രേഖപ്പെടുത്തിയത് എന്നും കോടതി ചോദിച്ചു. കേസിലെ മറ്റ് പ്രതികളായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെയും സന്ദീപ് നായരുടെയും റിമാൻ്റ് കാലാവധി ഓഗസ്റ്റ് 5 വരെ നീട്ടി. ഹൈക്കോടതി നിർദേശ പ്രകാരം ഏഴാം പ്രതിയായ സന്തോഷ് ഈപ്പന് പാസ്പോർട്ട് വിട്ടു നൽകാനും വിചാരണ കോടതി നിർദ്ദേശിച്ചു. കേസിലെ മൂന്നാം പ്രതിയായ സരിത്തിന്റെ ജാമ്യ അപേക്ഷ കോടതി ഉച്ചക്ക് ശേഷം പരിഗണിക്കും