വ്യാജ സർട്ടിഫിക്കറ്റ് വിഷയം,യുജിസിക്ക് പരാതി നൽകി ബിജെപി

Advertisement

തിരുവനന്തപുരം. എസ്എഫ്ഐ വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തില്‍ ബിജെപി യുജിസിക്ക് പരാതി നല്‍കി.

സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് പരാതി നൽകിയത്. ആർഷോ, കെ വിദ്യ, നിഖിൽ തോമസ് എന്നീ കേസുകൾ ചൂണ്ടികാണിച്ചാണ് പരാതി.

വ്യാജ സർട്ടിഫിക്കറ്റുകൾ മഹാരാജാസ് കോളേജിന്റെ യശസ്സ് കെടുത്തുമെന്ന് പരാതിയിൽ പറയുന്നു. ഉന്നത ഉദ്യോഗസ്ഥർക്കും, അക്കാഡമീഷ്യൻസിനും ഗൂഡാലോചനയിൽ പങ്കുണ്ടാകാൻ സാധ്യത എന്ന് സുരേന്ദ്രൻ.

വ്യാജ സർട്ടിഫിക്കറ്റിൽ ഉന്നത അധികൃതർക്ക് കൂടി പങ്കുണ്ടെന്ന് സംശയിക്കേണ്ട സാഹചര്യം. വിവാദം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംശയത്തിന്റെ നിഴലിലാക്കി. വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യം.

കേരളത്തിലെ സർവകലാശാലകളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കണം. സ്വയംഭരണ അവകാശമുള്ള കോളേജുകൾ യുജിസി ചട്ടങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തണം.

വ്യാജ രേഖകൾ ഉപയോഗിച്ച്, പ്രവേശനവും ജോലിയും നേടിയതിനെക്കുറിച്ച് അന്വേഷണം വേണം.