പാലക്കാട്. താൻ സമർപ്പിച്ചതായി പറയുന്ന അധ്യാപന പരിശീലന സർട്ടിഫിക്കറ്റ്,പ്രിൻസിപ്പലിന് മറ്റാരോ കൈമാറിയതെന്നും ഇത് തന്റെ തലയിലാക്കാൻ കൃത്യമായ ആസൂത്രണം നടന്നതായും വിദ്യ പൊലീസിനോട്,ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യയെ ആശുപത്രിയിലാക്കി.
വ്യാജ രേഖ കേസിൽ പ്രതി വിദ്യയുടെ ഫോൺ അന്വേഷണസംഘം പിടിച്ചെടുത്തു. വ്യാജരേഖയായ സർട്ടിഫിക്കറ്റിന്റെ കോപ്പി ഫോണിൽ ഉണ്ടായിരുന്നെന്നാണ് സംശയം. ഡിലീറ്റ് ചെയ്യപ്പെട്ട ഫോട്ടോസും മെയിലുകളും തിരിച്ചെടുക്കാൻ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടി. ഇതിനിടെയാണ് തുടർച്ചയായ ചോദ്യം ചെയ്യലില്‍ വിദ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആളെ കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലേക്ക് മാറ്റി
തുടർച്ചയായ രണ്ടാം ദിവസവും പോലീസ് ചോദ്യം ചെയ്യലിൽ അട്ടപ്പാടി കോളേജ്
പ്രിൻസിപ്പലിനെ പ്രതിക്കൂട്ടിൽ നിർത്തി വിദ്യ.താൻ സമർപ്പിച്ചതായി പറയുന്ന അധ്യാപന പരിശീലന സർട്ടിഫിക്കറ്റ്,പ്രിൻസിപ്പലിന് മറ്റാരോ കൈമാറിയതെന്നും ഇത് തന്റെ തലയിലാക്കാൻ കൃത്യമായ ആസൂത്രണം നടന്നതായും വിദ്യ പോലീസിനോട് പറഞ്ഞു.
മഹാരാജാസ് കോളേജിലെ അധ്യാപകരിൽ ചിലരുടെ പ്രേരണയിലാണ് അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ താൻ വ്യാജ രേഖ സമർപ്പിച്ചു എന്ന് ആവർത്തിക്കുന്നതെന്നും വിദ്യ പറയുന്നു.നോട്ടീസ് ലഭിച്ചിരുന്നുവെങ്കിൽ താൻ നേരിട്ട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുമായിരുന്നുവെന്നും
ആരോടും സംസാരിക്കാനുള്ള മാനസികാവസ്ഥ ഇല്ലാത്തതിനാൽ ആണ് ഫോണുകൾ ബോധപൂർവ്വം നിശ്ചലമാക്കിയതെന്നും വിദ്യ പറഞ്ഞു.ഇതിനിടെ വിദ്യയുടെ നിർണ്ണായക രേഖകൾ ഉണ്ടായിരുന്ന ഫോൺ പോലീസ് പിടിച്ചെടുത്തു.വ്യാജമായി നിർമിച്ച സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഫോണിൽ ഉണ്ടായിരുന്നെന്നാണ് പോലീസ് നിഗമനം.ഇതും ചില ഇമെയിൽ സന്ദേശങ്ങളും തിരിച്ചെടുക്കാൻ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്
അട്ടപ്പാടി കോളേജ് പ്രിൻസിപ്പലിനെ കൂടെയിരുത്തി വിദ്യയെ ചോദ്യം ചെയ്യാൻ പോലീസ് തയ്യാറെടുക്കുന്നതിനിടയിലാണ് പ്രതിക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്.കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യയെ 10 മണി വരെ നിരീക്ഷണത്തിൽ നിർത്താനാണ് ഡോക്ടർമാർ നിർദേശം നൽകിയത്.ഇതിനിടെ
ഒളിവിൽ കഴിയുമ്പോൾ വിദ്യയുടെ സുഹൃത്തുക്കൾക്ക് വിവരങ്ങൾ കൈമാറിയത് പുതുതായി എടുത്ത നമ്പർ വഴിയാണെന്നും,
ഇതിലേക്കാണ് വിദ്യക്കുള്ള ഫോണുകൾ വന്നതെന്നും എല്ലാ ദിവസത്തെയും വിവരങ്ങൾ
സുഹൃത്താണ് വിദ്യക്ക് കൈമാറിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി.വിദ്യ അടുത്ത സുഹൃത്തിനൊപ്പം എടുത്ത സെൽഫിയാണ് പ്രതിയിലേക്കെത്താൻ പോലീസിന് സഹായകമായത്.സുഹൃത്തിന്റെ ഫോണിൽ സെൽഫി കണ്ടെത്തിയതോടെ പോലീസ് സ്ഥലം ഉറപ്പിക്കുകയായിരുന്നു.വിദ്യയെ ഒളിവിൽ താമസിപ്പിച്ചവർക്ക് എതിരെ കേസ് എടുക്കേണ്ടെന്ന് പോലീസ് തീരുമാനിച്ചു.ഗുരുതര കുറ്റം ചെയ്ത പ്രതിയല്ലത്തതിനാൽ ഒളിവിൽ കഴിയാൻ സഹായിച്ചവർക്ക് എതിരെ കേസ് എടുക്കേണ്ടതില്ലെന്നാണ് പൊലീസ് നിലപാട്.