കേരളതീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടൽ ആക്രമണത്തിനും സാധ്യത

Advertisement

കേരളതീരത്ത് ഇന്ന് രാത്രി 11 30 വരെ ഉയർന്ന തിരമാലയ്ക്കും കടൽ ആക്രമണത്തിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 1.8 മീറ്റർ മുതൽ 2.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലയ്ക്ക് സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്. ബീച്ചുകളിലേക്കുള്ള യാത്രകളും കടലിറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

Advertisement