കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ തയ്യാറെന്ന് കെ സുധാകരൻ; അന്വേഷണം നേരിടും

Advertisement

കൊച്ചി:
മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായി അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറെന്ന് കെ സുധാകരൻ. ആവശ്യമെങ്കിൽ മാറി നിൽക്കും. പാർട്ടിക്ക് ഹാനികരമാകുന്ന ഒന്നിനും താൻ നിൽക്കില്ല. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുന്ന കാര്യം ചർച്ച ചെയ്യുകയാണ്. 

അന്വേഷണം നേരിടും. ഭയമില്ല, നൂറ് ശതമാനം നിരപരാധിയാണെന്ന് വിശ്വാസമുണ്ട്. കോടതിയിലും വിശ്വാസമുണ്ടെന്നും സുധാകരൻ പറഞ്ഞു. അതേസമയം സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ഇന്ന് ബൂത്ത് തലം മുതൽ പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരപരിപാടികൾ നടക്കും.വൈകിട്ട് 4ന് പാളയത്ത് നിന്ന് സെകട്ടറിയറ്റിലേക്ക് മാർച്ചും നടത്തും.