വ്യാജസര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍ വിദ്യ കീറി കാട്ടിലെറിഞ്ഞെന്ന് പൊലീസ്

Advertisement

പാലക്കാട്. വ്യാജരേഖാ കേസില്‍ കൃത്രിമമായി സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചുവെന്ന് പ്രതി വിദ്യ സമ്മതിച്ചതായും വിദ്യയുടെ ഫോണില്‍ തന്നെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചതെന്നും പോലീസ് റിപ്പോര്‍ട്ട്. ഇന്‍റര്‍വ്യൂ കഴിഞ്ഞു മടങ്ങും വഴി കോളജിലെ അധ്യാപിക വിളിച്ച് സംശയം ചോദിച്ചതോടെ വിദ്യ ഭയന്നു, അട്ടപ്പാടി ചുരത്തില്‍ മുക്കാലി ചെക്ക് പോസ്റ്റിന് സമീപത്തെ കാട്ടിലേക്ക് വ്യാജരേഖ വിദ്യ കീറി എറിഞ്ഞുവെന്നും പിന്നീട് ആ സ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും സര്‍ട്ടിഫിക്കറ്റിന്റെ ഭാഗങ്ങള്‍ കണ്ടെത്താനായില്ലെന്നും വിദ്യയുടെ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ കരിന്തളം കോളേജിലെ വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ ഇന്ന് ഹാജരാവാന്‍ നീലേശ്വരം പോലീസ് വിദ്യയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.


പ്രതി വിദ്യക്ക് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണ്ണായകവിവരങ്ങളുളളത്.താന്‍ വ്യാജരേഖ നിര്‍മ്മിച്ചതായി പ്രതി വിദ്യ സമ്മതിച്ചതായാണ് അഗളി പോലീസിന്റെ റിപ്പോര്‍ട്ട്. വേഡ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വിദ്യയുടെ മെബൈല്‍ ഫോണില്‍ തന്നെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും പിന്നീട് അട്ടപ്പാടി ചുരത്തില്‍ മുക്കാലി ചെക്ക് പോസ്റ്റിന് സമീപത്തെ കാട്ടിലേക്ക് അസല്‍ സര്‍ട്ടിഫിക്കറ്റ് കീറി എറിഞ്ഞുവെന്നും വിദ്യയുടെ ജാമ്യാപേക്ഷ തടയണമെന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നു. പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റില്‍ സംശയമുണ്ടെന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് ഒര്‍ജിനല്‍ കീറി കളഞ്ഞതെന്നും പിന്നീട് വിദ്യ പറഞ്ഞ സ്ഥലത്ത് തെരച്ചില്‍ നടത്തിയെങ്കിലും വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഭാഗങ്ങള്‍ കണ്ടെത്താനായില്ലെന്നും പോലീസ് പറയുന്നു. അട്ടപ്പാടിയില്‍ നിന്നും കാസര്‍ക്കോട്ടേ വീട്ടിലേക്കാണ് അഭിമുഖത്തിന് ശേഷം വിദ്യ പോയത്. പിന്നീട് എറണാകുളത്തേക്ക് പോയി. ഏഴാം തീയതിയാണ് ഫോണ്‍ ഓഫാക്കി കോഴിക്കോട്ടേക്ക് പോയത്.മേപ്പയ്യൂരിലെ സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചതെന്ന് വിദ്യ മൊഴി നല്‍കിയതായും പോലീസ് വ്യക്തമാക്കുന്നു. അതിനിടെ കരിന്തളം കോളേജിലെ വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ ഇന്ന് ഹാജരാവാന്‍ നീലേശ്വരം പോലീസ് വിദ്യയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അഗളി പോലീസിന്റെ കേസില്‍ ഇന്നലെ വിദ്യയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.

Advertisement