നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് തല്‍ക്കാലം താരസംഘടനയായ അമ്മയില്‍ അംഗത്വം നല്‍കേണ്ടെന്ന് തീരുമാനം,ഷൈന്‍ നിഗമിന്‍റെ കാര്യത്തില്‍ ചര്‍ച്ച

Advertisement

കൊച്ചി .അസഹ്യമായ പെരുമാറ്റം മൂലം ആരോപണത്തിനും പരാതിക്കും ഇടയാക്കിയ നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് തല്‍ക്കാലം താരസംഘടനയായ അമ്മയില്‍ അംഗത്വം നല്‍കേണ്ടെന്ന് തീരുമാനം. ഷൈന്‍ നിഗമിന്‍റെ കാര്യത്തില്‍ ചര്‍ച്ച നടത്തും

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു തീരുമാനം. നടനെതിരെ നിര്‍മ്മാതാക്കളുടെ വിലക്ക് നിലനില്‍ക്കെ ആയിരുന്നു അമ്മയുടെ തീരുമാനം. താരവും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശനം പരിഹരിച്ച ശേഷമേ ഇനി ശ്രീനാഥ് ഭാസിയുടെ അംഗത്വം സ്വീകരിക്കുകയുള്ളു. നടന്‍ ഷൈന്‍ നിഗമും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.

അതേസമയം നടി നിഖില വിമല്‍ അടക്കം ഏഴ്പേര്‍ക്കാണ് സംഘടന പുതിയ അംഗത്വം നല്‍കിയത്. ഏപ്രിലില്‍ ആയിരുന്നു ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. നടന്‍മാരുടെ സിനിമകളുമായി സഹകരിക്കില്ലെന്നായിരുന്നു സംഘടനകളുടെ തീരുമാനം. അമ്മ ഉള്‍പ്പെട്ട യോഗത്തില്‍ തന്നെയായിരുന്നു തീരുമാനം.

സിനിമ സെറ്റുകളില്‍ ഇരുവരുടെയും പെരുമാറ്റം അസഹനീയമാണെന്നായിരുന്നു സംഘടനകള്‍ ആരോപിച്ചിരുന്നത്. മിക്കവാറും ലൊക്കേഷനുകളില്‍ വൈകിയാണ് ശ്രീനാഥ് ഭാസി എത്തുന്നത്. ഷൈന്‍ നീഗവും ഇതേ രീതി തന്നെയാണ് പിന്‍തുടരുന്നത്. ഇത് നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ് എന്നായിരുന്നു പരാതി.

Advertisement