പണം പിൻവലിക്കാൻ എടിഎമ്മിൽ; കാർഡ് വലിച്ചപ്പോൾ മെഷീനും കൂടെപ്പോന്നു!

Advertisement

റാന്നി: കാർഡ് പുറത്തെടുക്കുന്നതിനിടെ എടിഎം മെഷീൻ തകർന്നു. റാന്നി ഉതിമൂട് സ്വദേശി ചാർളി രാവിലെ ഏഴ് മണിക്കാണ് പണമെടുക്കാൻ ഫെഡറൽ ബാങ്ക് എടിഎമ്മിലെത്തിയത്. പണം വലിക്കുന്നതിനിടെ കുടുങ്ങിയ കാർഡ് പുറത്തെടുക്കാനുള്ള ശ്രമത്തിനിടെയാണ് എടിഎം മെഷീന്റെ മുൻവശം തകർന്നത്.

ലോട്ടറി വിൽപ്പനക്കാരൻ രാജേഷിനെയാണ് ആദ്യം വിളിച്ചുകാണിച്ചത്. പിന്നാലെ പൊലീസിനെയും ബാങ്ക് അധികൃതരെയും വിവരം ധരിപ്പിച്ചു. മോഷണ ശ്രമമല്ലെന്ന് പൊലീസ് പരിശോധിച്ച് ഉറപ്പിച്ചു.

Advertisement