മണിപ്പൂരിൽ കരസേനയെ തടഞ്ഞ സ്ത്രീകള്‍ അടക്കമുള്ള ജനക്കൂട്ടം തീവ്രവാദികളെ മോചിപ്പിച്ചു

Advertisement

ഇംഫാല്‍ . മണിപ്പൂരിൽ സംഘർഷം തുടരുന്നു.കരസേനയെ തടഞ്ഞ ജനക്കൂട്ടം മെയ്തെയ് വിഭാഗത്തിന്റെ തീവ്രവാദികളെ മോചിപ്പിച്ചു. 2015ൽ കരസേനയെ ആക്രമിച്ച കേസിലെ മുഖ്യആസൂത്രകൻ അടക്കം 12 വിഘടനവാദികളെയാണ് ജനക്കൂട്ടം മോചിപ്പിച്ചത്. സംഘർഷം തുടരുന്നതിനിടെ മണിപ്പൂർ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇംഫാനിലെ ഇത്താം ഗ്രാമത്തിൽ വെച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം 1200 ഓളം പേർ സൈന്യത്തെ തടഞ്ഞത്.കരസേന പിടികൂടിയ മെയ്തെയ് വിഭാഗത്തിൻറെ സായുധ ഗ്രൂപ്പായ കെവൈകെഎലിന്‍റെ 12 വിഘടനവാദികളെയാണ് ജനക്കൂട്ടം തടഞ്ഞതിനെ തുടർന്ന് വിട്ടയച്ചത് .2015ൽ ഇംഫാലിൽ കരസേനയുടെ വാഹനവ്യൂഹത്തെ ആര്‍പിജി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച കെവൈകെഎല്‍ നേതാവുമായ മൊയ്റാംഗും വിട്ടയച്ചവരിൽ ഉൾപ്പെടുന്നു.വലിയ സംഘർഷമൊഴിവാക്കാനാണ് പിടികൂടിയ വരെ വിട്ടയച്ചതെന്ന് സൈന്യം അറിയിച്ചു.സംഭവത്തിന്റെ ദൃശ്യങ്ങളും സേന പുറത്തുവിട്ടു.സംഭവത്തിൽ ആശങ്ക അറിയിച്ച് ഡിവൈഎഫ്ഐ,ക്രമസമാധാന നിലയിൽ ഭീതി ഉയർത്തുന്ന സാഹചര്യമാണെന്നും പ്രതികരിച്ചു

കലാപ നിയന്ത്രിക്കാനായി കൂടുതൽ സൈന്യത്തെ സംസ്ഥാനത്ത് വിന്യസിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി എൻ.ബീരേൻ സിങ് ആവശ്യപ്പെട്ടു.കേന്ദ്രം എല്ലാ പിന്തുണയും കേന്ദ്ര ആഭ്യന്തര മന്ത്രി നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.അതിനിടെ മണിപ്പൂരിൽ സമാധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്,സിപിഐഎം,സിപിഐ ഉൾപ്പെടെ 10 പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ മൗനത്തെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു.

Advertisement