കഴക്കൂട്ടത്ത് കെട്ടിയിട്ട് ബലാല്‍സംഗം , പെണ്‍കുട്ടി വിവസ്ത്രയായി ഓടി രക്ഷപ്പെട്ടു

Advertisement

തിരുവനന്തപുരം. കഴക്കൂട്ടത്ത് പെണ്‍കുട്ടിയ്ക്ക് ക്രൂരപീഡനം. വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പെണ്‍കുട്ടിയ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. പെണ്‍കുട്ടി വിവസ്ത്രയായി ഓടി രക്ഷപ്പെടുകയാണുണ്ടായത്. ഓടിക്കയറിയ വീട്ടിലുള്ളവരാണ് പെണ്‍കുട്ടിയ്ക്ക് വസ്ത്രം നല്‍കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തത്. പെണ്‍കുട്ടി എസ്എറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണ്‍ അറസ്റ്റിലായിട്ടുണ്ട്.

കിരണ്‍ ഇന്നലെ വൈകുന്നേരം പെണ്‍കുട്ടിയെ കൊണ്ടു പോയി ഗോഡൗണിലിട്ട് പീഡിപ്പിക്കുകയായിരുന്നു. മറ്റൊരു സുഹൃത്തുമായി ഹോട്ടലില്‍ ആഹാരം കഴിക്കാന്‍ പോയതാണ് കിരണിനെ പ്രകോപിച്ചത്. യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലിലും ചിത്രീകരിച്ചു.

പെണ്‍കുട്ടിയെ നഗ്‌നയാക്കി കൈകള്‍ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. രാവിലെ കൈയിലെ കെട്ടഴിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴും പ്രതിയായ കിരണ്‍ പിന്തുടര്‍ന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ് കിരണ്‍ മടങ്ങി പോയത്. ഗോഡൗണില്‍ ഒളിച്ചിരിക്കുന്ന വേളയിലാണ് കിരണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

Advertisement