കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഡൽഹിയിൽ , ഇന്നത്തെ ചർച്ച നിർണ്ണായകം

Advertisement

ന്യൂഡെല്‍ഹി . ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്കായി കെ.സുധാകരനും വിഡി സതീശനും ദില്ലിയിൽ.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായും ഇരു നേതാക്കളും കൂടി കാഴ്ച നടത്തും. വഞ്ചനാകേസിൽ കെ സുധാകരനെ അറസ്റ്റ് ചെയ്തതിന് ശേഷമുള്ള കൂടിക്കാഴ്ച്ച എന്നതിനാൽ ഇന്നത്തെ ചർച്ചകൾക്ക് രാഷ്ടീയ പ്രാധാന്യമേറെയാണ്.
സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായതിന് പിന്നാലെ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ സുധാകരൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ഹൈക്കമാൻഡ് നേതാക്കളുടെ നിർദേശം മാനിച്ച് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നാണ് സുധാകരൻ അറിയിച്ചിരിക്കുന്നത്. 

കേസിൽ പ്രതിയായതു കൊണ്ടാണ് മാറി നിൽക്കാൻ സന്നദ്ധത അറിയിച്ചത്. എന്നാൽ ഹൈക്കമാൻഡ് നേതാക്കൾ ഒഴിയരുതെന്ന് ആവശ്യപ്പെട്ടു. ഇതോടെ ആ ചാപ്റ്റർ അവസാനിച്ചെന്നും സുധാകരൻ കണ്ണൂരിൽ വിശദീകരിച്ചു. കേസ് അന്വേഷണവുമായി പൂർണമായി സഹകരിച്ചു. ചോദ്യം ചെയ്തതിന് ശേഷം പൂർണ ആത്മവിശ്വാസമുണ്ടെന്നും സുധാകരൻ പറഞ്ഞു.

അതേസമയം കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പ്രതിയായ കേസിന്‍റെ തുടര്‍നടപടികൾ ചർച്ച ചെയ്യാൻ അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ഇനി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക സംബന്ധിച്ച വിവരങ്ങളും ക്രൈം ബ്രാഞ്ച് തെയ്യാറാക്കും. കെ സുധാകരനെതിരെ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ലഭിച്ചാൽ മാത്രമേ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കു. സുധാകരന്റെ സഹായി എബിൻ അബ്രഹാമിനെ കേസിൽ പ്രതിചേർക്കുന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Advertisement