ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ അനന്തപുരിയില്‍

Advertisement

തിരുവനന്തപുരം . ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആദ്യം തുടക്കം കുറിച്ച് ബിജെപി. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ തിരുവനന്തപുരത്ത് ഇന്ന് ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എത്തും. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ വിശാല ജനസഭ ദേശീയ അദ്ധ്യക്ഷൻ ഉദ്ഘാടനം ചെയ്യും. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സംസ്ഥാനത്തെ ബിജെപിയുടെ പ്രചരണങ്ങൾക്ക് കൂടി ഔദ്യോഗികമായി തുടക്കമാകും.

എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും വളരെ നേരത്തെ പ്രചരണം ആരംഭിക്കാനാണ് ബിജെപിയുടെ നീക്കം. ദേശീയ നേതാക്കളെ കേരളത്തിലേക്ക് എത്തിച്ചാവും പ്രചരണം. ഇതിൻറെ ഭാഗമായി കേരളത്തിൽ എത്തുന്ന ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രവർത്തകർ സ്വീകരണം നൽകും. പിന്നാലെ കണ്ണൻ മൂലയിലെ ചട്ടമ്പിസ്വാമികളുടെ സ്മാരകം സന്ദർശിക്കും. അതിനുശേഷം ആകും കവടിയാറിൽ വച്ച് നടക്കുന്ന വിശാല ജനസഭയിൽ ജെ.പി നദ്ദ പങ്കെടുക്കുക.

Advertisement