കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം

Advertisement

ന്യൂഡെല്‍ഹി. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ തിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു..സുധാകരന്റെ ഭാര്യയുടെ ശമ്പളവിവരങ്ങൾ തേടി വിജിലൻസ് നോട്ടിസ് അയച്ചു.2012ല്‍ കെ.സുധാകരന്റെ മുൻ ഡ്രൈവർ നൽകിയ പരാതിയിൽ ആണ് അന്വേഷണം.അന്വേഷണത്തെ നേരിടാൻ തയ്യാറെന്ന് കെ സുധാകരൻ.

നിലവിലുള്ള കേസുകൾക്ക് പുറമെ തനിക്കെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചതായി, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. 15വര്‍ഷത്തെ പണം ഇടപാടുകളാണ് പരിശോധിക്കുന്നത്.

കോഴിക്കോട് വിജിലൻസ് സൂപ്രണ്ട്, കണ്ണൂർ കാടച്ചിറ സ്കൂൾ പ്രിൻസിപ്പലിന് അയച്ച നോട്ടീസിൽ, കെ സുധാകരന്റെ ഭാര്യയുടെ ശമ്പളം, ഡി എ അടക്കമുള്ള വിശദ വിവരങ്ങൾ ആണ് തേടിയിരിക്കുന്നത്.
2001 ജനുവരി 1 മുതലുള്ള വിവരങ്ങളാണ് തേടിയിരിക്കുന്നത്.സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിൽ ആണ്‌ അന്വേഷണം.അന്വേഷണവുമായി സഹകരിക്കുമെന്നും, കള്ളപ്പണം കണ്ടെത്തിയാൽ ശിക്ഷ ഏറ്റ് വാങ്ങാനും തയ്യാറാണെന്ന് കെ സുധാകരൻ പ്രതികരിച്ചു.

Advertisement