യുവതി തൂങ്ങി മരിക്കാൻ കാരണം പീഡനമെന്ന് പരാതി; ഭർത്താവ് അറസ്റ്റിൽ

Advertisement

കാസർകോട്∙ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ എരിക്കുളം നാര എന്ന സ്ഥലത്തു താമസിക്കുന്ന ഷീബ(35) മരിച്ച സംഭവത്തിലാണ് ഭർത്താവായ നീലേശ്വരം എരിക്കുളത്തെ എമ്പക്കൽ ഹൗസിൽ ജയപ്രകാശ് അറസ്റ്റിലായത്.

ജയപ്രകാശിന്റെ ശാരീരികവും മാനസികവുമായ പീഡനമാണ് ഷീബയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഷീബയുടെ അമ്മ നളിനി കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർക്കു പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് നീലേശ്വരം ഇൻസ്‌പെക്ടർ പ്രേം സദൻ, എസ്ഐ വിശാഖ് എന്നിവരുടെ നേതൃത്വത്തിൽ ജയപ്രകാശിനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്.