കോട്ടയം.കോടതി ഉത്തരവ് നടപ്പിലാക്കാനും ചര്‍ച്ച, തിരുവാർപ്പിൽ ബസ് ഉടമയും തൊഴിലാളികളും തമ്മിലുള്ള തർക്കത്തിൽ പരിഹാരം കാണുന്നതിന് തൊഴിൽ മന്ത്രിയുടെ നിർദേശ പ്രകാരം വിളിച്ച ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.
ജീവനക്കാർക്ക് ബസ്സുകളിൽ റൊട്ടേഷൻ വ്യവസ്ഥ നൽകാമെന്ന് ബസ്സുടമ ഉറപ്പ് നൽകിയെങ്കിലും സിഐടിയു അന്തിമ തീരുമാനം അറിയിച്ചില്ല. ഇതോടെ ചർച്ച നാളെയും തുടരും. അതെസമയം തൊഴിലാളി സമരം റിപ്പോർട്ട് ചെയ്‌ത മാധ്യമപ്രവർത്തകനെ സിഐടിയു പ്രവർത്തകർ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു.
സിഐടിയു ജീവനക്കാർ ഉള്ള ബസ്സിൽ മാത്രം ഉടമ രാജ്മോഹൻ വേതന വർദ്ധനവ് നടപ്പാക്കുന്നില്ല എന്നായിരുന്നു സിഐടിയുവിന്റെ ആരോപണം. എന്നാൽ ദിവസ വരുമാനത്തിൽ 2000 രൂപയ്ക്ക് താഴെ നീക്കിയിരുപ്പുള്ള ബസ്സുകളിൽ വേതന വർദ്ധനവ് അപ്രായോഗ്യമാണെന്നായിരുന്നു ബസ് ഉടമകളുടെ നിലപാട്. പ്രശ്നത്തിന് പരിഹാരമായി സിഐടിയു ജീവനക്കാരെ രാജ്മോഹന്റെ തന്നെ ഉടമസ്ഥതയിലുള്ള, ലാഭത്തിൽ ഓടുന്ന ബസ്സുകളിലേക്കും റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിക്കാമെന്ന് ധാരണയായി. എന്നാൽ സിഐടിയു അന്തിമ നിലപാട് പറഞ്ഞിട്ടില്ല. ബസ്ഉടമ നേടിയ കോടതി ഉത്തരവില്‍ ബസ് ഓടിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കാനാണ് പറയുന്നത്, എന്നാല്‍ അത് നടപ്പിലാക്കുന്നതിന് പകരം ബസ് പൊലീസ് കസ്റ്റഡിയിലെടുത്ത് പ്രശ്നം പരിഹരിക്കാന്‍ മാരത്തോണ്‍ ചര്‍ച്ച നടത്തുന്നത് പരിഹാസ്യമായിട്ടുണ്ട്.
ലേബർ ഓഫീസറുടെ അധ്യക്ഷതയിൽ നടക്കുന്ന ചർച്ചയിൽ ശ്വാശത പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ബസ്സുടമകൾ.
മേൽ ഘടകങ്ങളുമായി തീരുമാനിച്ച ശേഷം ആകും സിഐടിയുവിന്റെ അന്തിമ നിലപാട്.
ചർച്ച നാളെയും തുടരും.
അതേസമയം തൊഴിലാളി സമരം റിപ്പോർട്ട് ചെയ്ത മാതൃഭൂമി പത്രത്തിന്റെ പ്രാദേശിക ലേഖകനെ മർദ്ദിച്ച സിഐടിയു- സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാൽ അറിയാവുന്ന നാലുപേർക്കെതിരെയാണ് കേസ്. മർദ്ദനത്തിൽ പരിക്കേറ്റ എസ് ഡി റാം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.