യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ കുത്തിക്കൊന്നു

Advertisement

കാസർഗോഡ്.യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു.കാസർഗോഡ് മധുർ അറന്തോട് സ്വദേശി സന്ദീപ(26) യാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ പെർള കജംപാടി സ്വദേശി പവൻരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇളയമ്മയുടെ മകളെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി സന്ദീപയും പവൻരാജും തമ്മിൽ കജംപാടിയിൽ വെച്ച് വാക്കുതർക്കം ഉണ്ടായിരുന്നു. തുടർന്ന് പ്രകോപിതനായ പവൻരാജ് സന്ദീപയെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ദീപയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചു.

Advertisement