കാസര്‍ഗോഡ് . കരിന്തളം ഗവ. കോളജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ കേസിൽ കെ.വിദ്യ ഇന്ന് നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ഹാജരാകും. വിദ്യയോട് ഇന്നലെ ഹാജരാകാനായിരുന്നു പൊലീസ് നോട്ടീസ് നൽകിയത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒരു ദിവസം കൂടി നീട്ടുകയായിരുന്നു.
കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിദ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. വ്യാജ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കണ്ടെത്തുക കേസിൽ നിർണായകമാണ്. ഒറിജിനൽ കോപ്പി നശിപ്പിച്ചുവെന്ന വിദ്യയുടെ മൊഴിയിൽ പൊലീസ് കൂടുതൽ വ്യക്തത വരുത്തും. വിദ്യയുടെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകൾ ഈ കേസിലും സ