2023 ജൂൺ 27 ചൊവ്വ
BREAKING NEWS
👉 അട്ടപ്പാടിയിലും കോട്ടുത്തറയിലുംമായി 14 ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. ആദിവാസികൾ ഉൾപ്പെടെയുള്ള രോഗികൾ ദുരിതത്തിൽ
👉 കെ.സുധാകാരനെ
തിരായ പരാതിയിൽ ഇന്ന് മുൻ ഡ്രൈവറായ പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തും.
👉 ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു.9 മരണം
👉 സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .പുതിയ ഡിജിപിയേയും ചീഫ് സെക്രട്ടറിയേയും ഇന്ന് അറിയാം
👉 മദനിക്ക് ചികിത്സ തുടരുന്നു. ശാസ്താംകോട്ടയിലേക്കുള്ള യാത്രയിൽ തീരുമാനം പിന്നീട്
👉സെന്തിൽ ബാലാജി യുടെ അറസ്റ്റിന് പിന്നിൽ വ്യക്തിവിരോധമില്ലെന്ന്
ഇ ഡി
👉 പാലക്കാട് മാലിന്യ സംസ്ക്കരണ പ്ലാൻ്റിൽ തീപിടുത്തം.
👉 ഏക ദിന ലോകകപ്പ് വേദികൾ ഇന്ന് 11.30 ന് പ്രഖ്യാപിക്കും
കേരളീയം
🙏മഴ ശക്തമാകുന്നു.
ഇന്ന് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദവും തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതുമാണ് കാലവര്‍ഷം കനക്കാന്‍ കാരണം.
🙏കേരളത്തില്‍ പനി അടക്കമുള്ള വിവിധ സാംക്രമിക രോഗങ്ങള്‍ ബാധിച്ച് ഇന്നലെ എട്ടു പേര്‍ മരിച്ചു. പനി ബാധിച്ച് ഇന്നലെ പതിനയ്യായിരം പേരാണ് ആശുപത്രികളില്‍ ചികില്‍സ തേടിയത്. 55 പേര്‍ക്കു ഡെങ്കിപനി സ്ഥിരീകരിച്ചിട്ടുണ്ട്.
🙏സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയേയും പൊലീസ് മേധാവിയേയും ഇന്നു മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ഡോ. കെ വേണുവിനേയും ഡിജിപിയായി കെ പത്മകുമാര്‍, ഷെയ്ക്ക് ദര്‍വേസ് സാഹിബ് എന്നിവരേയുമാണു പരിഗണിക്കുന്നത്. ചീഫ് സെക്രട്ടറി വി പി ജോയിയും സംസ്ഥാന പൊലിസ് മേധാവി അനില്‍കാന്തും ഈ മാസത്തോടെ വിരമിക്കുകയാണ്.
🙏കേരളത്തില്‍ കോണ്‍ഗ്രസിനു നേതൃമാറ്റം ഇല്ലെന്ന് എഐസിസി നേതൃത്വം. ഭീഷണിയുടേയും പകപോക്കലിന്റേയും പ്രതികാര രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഭയപ്പെടില്ലെന്ന് രാഹുല്‍ഗാന്ധി പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റേയും വി.ഡി. സതീശന്റേയും കൈകള്‍ പിടിച്ചുള്ള ഫോട്ടോ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം.
🙏ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ ലഭിക്കുന്നതിനു ഹയര്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി ജൂലൈ 11 വരെ നീട്ടി. സമയപരിധി ഇന്നലെ അവസാനിച്ചതായിരുന്നു.
🙏മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ രണ്ടാം പ്രതിയായ അബിന്‍ സി രാജ് പിടിയില്‍. മാലി ദ്വീപില്‍ ജോലി ചെയ്യുകയായിരുന്ന അബിനെ പോലീസ് സമ്മര്‍ദം ചെലുത്തി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചയുടനേ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ സഹായിച്ചത് എസ് എഫ് ഐ മുന്‍ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ അബിനാണെന്നാണു നിഖിലിന്റെ മൊഴി.
🙏കൊച്ചിയിലെത്തിയ അബ്ദുള്‍ നാസര്‍ മദനിയെ ദേഹാസ്വാസ്ഥ്യംമൂലം കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചര്‍ദ്ദിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മൂലമാണ് അഡ്മിറ്റ് ചെയ്തത്. 12 ദിവസത്തെ യാത്രാനുമതിയാണ് മദനിക്കുള്ളത്. 10 പൊലീസുകാരെയാണ് മഅദനിയുടെ സുരക്ഷക്കായി കര്‍ണാടക പോലീസ് നിയോഗിച്ചിട്ടുള്ളത്.
🙏കേരളത്തിലെ ഇടുങ്ങിയ ഹൈവേകള്‍ മോദി സര്‍ക്കാര്‍ വികസിപ്പിച്ച് ആറുവരിപാതയാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. ദേശീയപാത 66 ന് 55,000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. 1,266 കിലോമീറ്ററുള്ള ഈ പാതയുടെ നിര്‍മ്മാണം ദ്രുതഗതിയിലാണ്.
🙏ലൈഫ് മിഷന്‍ കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇടക്കാല ജാമ്യം തേടി ഹൈക്കോടതിയില്‍. ചികിത്സയ്ക്കായി രണ്ടുമാസത്തേക്കു ജാമ്യം വേണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും. ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയിലുമുണ്ട്.
🙏കൈതോലപ്പായയില്‍ പൊതിഞ്ഞ് രണ്ടു കോടി മുപ്പത്തയ്യായിരം രൂപ ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന് ദേശാഭിമാനി മുന്‍ പത്രാധിപസമിതി അംഗം ജി ശക്തിധരന്‍. ഫെയ്സ്ബുക് പോസ്റ്റിലാണ് ആരോപണം ഉന്നയിച്ചത്. പണം കൊണ്ടുപോയത് ഇപ്പോഴത്തെ ഒരു മന്ത്രി സഞ്ചരിച്ച കാറിലാണെന്നും ആരോപിക്കുന്നു.
🙏സേഫ് കേരള പദ്ധതിയില്‍ ലാപ്ടോപ്പ് വാങ്ങിയതിലും അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലാപ്ടോപ്പുകള്‍ വാങ്ങിയത് മൂന്നിരട്ടിയിലധികം വിലയ്ക്കാണ്. ലാപ്ടോപ്പ് അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ താന്‍ പുറത്തു വിടുമെന്നും ചെന്നിത്തല പറഞ്ഞു.
🙏കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കി പ്രിയ വര്‍ഗീസ്. അപ്പീലില്‍ തന്റെ വാദം കേള്‍ക്കാതെ കോടതി തീരുമാനം എടുക്കരുതെന്നാണ് പ്രിയ വര്‍?ഗീസിന്റെ ആവശ്യം.
🙏കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയനില്‍ യുയുസിയായി ആള്‍മാറാട്ടം നടത്തിയെന്ന കേസില്‍ തനിക്കു പങ്കില്ലെന്ന് മുന്‍ എസ്എഫ്ഐ നേതാവ് വിശാഖ്. തന്നെ വിശാഖ് കബളിപ്പിച്ചതാണെന്ന് പ്രിന്‍സിപ്പാള്‍ ഷൈജു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയില്‍ ഇരുവരും ഇങ്ങനെ വാദിച്ചത്. യുയുസി അനഘ രാജി വച്ച ഒഴിവില്‍ തന്റെ പേര് പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിക്കുകയായിരുന്നെന്ന് വിശാഖ് പറഞ്ഞു.
🙏കേരളത്തിലെ ക്രമസമാധാനനില പരിതാപകരമെന്ന് ദേശീയ വനിത കമ്മീഷന്‍. കഴക്കൂട്ടത്തു യുവതിയെ കെട്ടിയിട്ടു ബലാല്‍സംഗം ചെയ്ത സംഭവം ഞെട്ടിക്കുന്നതാണ്. സമയബന്ധിതമായി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കണമെന്നു കമ്മീഷന്‍ ഡിജിപിക്കു കത്തു നല്‍കി. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിക്കു സൗജന്യ ചികിത്സ നല്‍കണമെന്നും നിര്‍ദേശിച്ചു. പ്രതി കിരണിനെ റിമാന്‍ഡു ചെയ്തു.
🙏സിനിമാ നടന്‍ സി.വി ദേവ് അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
🙏കോഴിഫാമില്‍നിന്നു ഷോക്കേറ്റ് മലബാര്‍ എഗ്ഗര്‍ ചിക്കന്‍ ഫാം ഉടമ മരിച്ചു. തിരുവമ്പാടി പുല്ലൂരാംപാറ റോഡില്‍ പെരുമാലിപ്പടിയില്‍ കൈതക്കുളം വില്‍സണ്‍ മാത്യു (58) ആണ് മരിച്ചത്. സംസ്‌കാരം ഇന്നു വൈകുന്നേരം അഞ്ചിന്. മൂന്നു തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കോഴി കര്‍ഷകനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.
🙏ചലച്ചിത്ര ക്യാമറാമന്‍ നവാസ് ഇസ്മായില്‍ അന്തരിച്ചു. 46 വയസായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
🙏മക്കളുടെ കണ്‍മുന്നില്‍വച്ച് അമ്മയെ കഴുത്തുഞെരിച്ച് കൊന്ന കേസിലെ പ്രതിക്കു ജീവപരന്ത്യം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര്‍ വടക്കേക്കര ആലംതുരുത്ത് സ്വദേശി പുതുമന ഷൈന്‍ഷാദി (ഷൈമി -39) നെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഭാര്യ റഹ്‌മത്താണ് കൊല്ലപ്പെട്ടത്.
🙏പത്തു ലക്ഷം രൂപയുടെ മുദ്രാ ലോണ്‍ വാഗ്ദാനം ചെയ്തു കോട്ടയത്ത് റെയില്‍വേ ജീവനക്കാരിയില്‍നിന്ന് മൂന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് ചളവറ സ്വദേശി ആബിദ് (30) ആണ് റെയില്‍വേ പൊലീസിന്റെ പിടിയിലായത്.
🙏നാപ്തോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയുടെ പേരില്‍ പതിമ്മൂന്നര ലക്ഷം രൂപയുടെ സമ്മാനം വാഗ്ദാനം ചെയ്ത് ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ തട്ടിയെടുത്ത കര്‍ണാടക സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക കല്ലുഗുണ്ടി സ്വദേശികളായ ജഗദീഷ് (40), ദേവി പ്രസാദ്(35) എന്നിവരാണ് പിടിയിലായത്. പള്ളിപ്പാട് വില്ലേജില്‍ നീണ്ടൂര്‍ മുറിയില്‍ ഈശ്വരന്‍ പറമ്പില്‍ വീട്ടില്‍ ഗോപാലകൃഷ്ണപിള്ളയുടെ പരാതിയിലാണ് അറസ്റ്റ്.
🙏തൃശൂര്‍ ഇളംതുരുത്തിയില്‍ തെരുവുനായ കടിച്ച് വീട്ടമ്മയ്ക്കു ഗുരുതര പരുക്ക്. പല്ലുതേവര്‍ റോഡില്‍ പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ഉഷ (52) ക്കാണ് കടിയേറ്റത്. നായയ്ക്കു പേവിഷബാധയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു.
🙏കാസര്‍കോട് എരിക്കുളത്ത് യുവതി ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ജയപ്രകാശ് അറസ്റ്റില്‍. ചിറപ്പുറം സ്വദേശി ഷീജ ഈ മാസം 19 നാണു തൂങ്ങി മരിച്ചത്.
🙏യുവതിയെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. കാസര്‍കോട് കജംപാടിയില്‍ മധൂര്‍ അറംതോട് സ്വദേശി സന്ദീപാണു കൊല്ലപ്പെട്ടത്. പ്രതി കജംബാഡി സ്വദേശി പവന്‍ രാജ് ഒളിവിലാണ്.
🙏താമരശേരി ചുരത്തില്‍ ബൈക്ക് കൊക്കയിലേക്കു മറിഞ്ഞു രണ്ടു പേര്‍ക്കു പരിക്ക്. എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയില്‍ തകരപ്പാടിക്ക് അരികിലാണ് അപകടമുണ്ടായത്. മറ്റു യാത്രക്കാരാണ് പരിക്കേറ്റവരെ കൊക്കയില്‍നിന്നു മുകളിലെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
🙏കരിപ്പൂരില്‍ സ്വര്‍ണം കടത്തിയ യാത്രക്കാരനും അതു കവര്‍ച്ച ചെയ്യാനെത്തിയ ഏഴംഗ സംഘവും പൊലീസിന്റെ പിടിയിലായി. യുഎഇയില്‍നിന്ന് 67 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പുറത്തിറങ്ങിയ മലപ്പുറം കൊടിഞ്ഞി സ്വദേശി മുസ്തഫയേയും കുടുംബത്തേയും ആക്രമിച്ചു പണം തട്ടാന്‍ ശ്രമിച്ചവരാണു പിടിയിലായത്.
🙏നെടുമ്പാശേരിയില്‍ വീണ്ടും കാര്‍ഗോ വഴി സ്വര്‍ണക്കള്ളക്കടത്ത്. രണ്ടു കൊറിയറുകളില്‍ നിന്നായി 410 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഈ മാസം ഇത് നാലാം തവണയാണ് കാര്‍ഗോ വഴി സ്വര്‍ണക്കടത്ത് പിടികൂടുന്നത്.
🙏കൊല്ലം ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. തിരുവല്ല സ്വദേശി സാബുവാണ് (49)പിടിയിലായത്.
🙏ബിസ്‌കറ്റ് വാങ്ങാന്‍ കടയില്‍ എത്തിയ പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കടയുടമയായ വൃദ്ധനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ സ്വദേശി ഗോപാലകൃഷ്ണന്‍ നായരാണ് (70) പിടിയിലായത്.
🙏തിരുവനന്തപുരം വള്ളക്കടവില്‍ കുടുംബശ്രീ അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്. കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തമ്മിലടിക്കു കാരണം. സംഭവത്തില്‍ പരാതിയുമായി ഇരു വിഭാഗവും പൊലീസിനെ സമീപിച്ചു. കൂട്ടയടിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍.
ദേശീയം
🙏റെയില്‍വേയുടെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ വൈകാതെ ഓടിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ നിന്ന് ട്രെയിന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
🙏തമിഴ്നാട്ടില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്ത മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതിയില്‍. കേസ് ജൂലൈ ഏഴിലേക്കു മാറ്റി.
🙏ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ. ഹിമാചല്‍ പ്രദേശിലെ സോലാനില്‍ മേഘവിസ്‌ഫോടനംമൂലം വിനോദ സഞ്ചാരികള്‍ വഴിയില്‍ കുടുങ്ങി. മഴക്കെടുതിയില്‍ ആറു പേര്‍ മരിച്ചു. മഴഭീഷണിമൂലം മധ്യപ്രദേശിലെ രണ്ടിടത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടികള്‍ മാറ്റിവച്ചു.
🙏മണിപ്പൂരില്‍ കലാപകാരികളുടെ 12 ബങ്കറുകള്‍ സൈന്യം തകര്‍ത്തു. മോര്‍ട്ടാര്‍ ഷെല്ലുകള്‍ അടക്കം ആയുധങ്ങളും പിടിച്ചെടുത്തു. വിദേശയാത്ര കഴിഞ്ഞു തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആഭ്യന്തര മന്ത്രി അമിത്ഷാ മണിപ്പൂരുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ അറിയിച്ചു.
🙏പാക് അധിനിവേശ കാഷ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമാണെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ജമ്മു സര്‍വകലാശാല സംഘടിപ്പിച്ച സെക്യൂരിറ്റി കോണ്‍ക്ലേവില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കാഷ്മീരിന്റെ വലിയൊരു ഭാഗം പാക്കിസ്ഥാന്‍ അനധികൃതമായി കൈയേറി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
🙏തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ് പാര്‍ട്ടിയിലെ മുന്‍ മന്ത്രിയും മുന്‍ എംഎല്‍എമാരും അടക്കം 35 നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്. ഇവരില്‍ 12 പേര്‍ ഇന്നലെ ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തെത്തി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
🙏എഥനോള്‍ ഇന്ധനമാക്കുന്ന വാഹനങ്ങള്‍ ഉടനേ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഈ വര്‍ഷം ഓഗസ്റ്റില്‍ പുറത്തിറക്കുന്ന ടൊയോട്ട കാമ്രിയില്‍ എഥനോള്‍ ഇന്ധനമായിരിക്കും. നാഗ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🙏ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏക സിവില്‍ കോഡിലൂടെ തുല്യത ഉണ്ടാവില്ല. കെപിസിസി പ്രസിഡന്റ് സുധാകരനെതിരായ കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. പാറ്റ്നയില്‍ ചേര്‍ന്ന വിശാല പ്രതിപക്ഷ യോഗത്തെക്കുറിച്ചുള്ള പ്രതീക്ഷകളും യെച്ചൂരി പങ്കുവച്ചു.
🙏പുകവലിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിയെ അധ്യാപകര്‍ മര്‍ദ്ദിച്ചു കൊന്നെന്നു പരാതി. ബീഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ ബജ്രംഗി കുമാര്‍ എന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. കൂട്ടുകാര്‍ക്കൊപ്പം പാലത്തിനടിയിലിരുന്നു പുകവലിച്ചെന്നാരോപിച്ച് ബെല്‍റ്റുകൊണ്ട് അധ്യാപകര്‍ അടിച്ചെന്നാണു പരാതി.
അന്തർദേശീയം
🙏ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ 20 ലക്ഷത്തോളം വിശ്വാസികൾ ഇന്ന് അറഫ മൈതാനിയിൽ സംഗമിക്കും . ഹജ്ജിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് ഇന്ന് നടക്കുന്നത്.
🙏രസതന്ത്ര നൊബേൽ ജേതാവും ലിഥിയം അയോൺ ബാറ്ററി വികസിപ്പിക്കുന്നതിൽ പങ്കാളിയുമായ ജോൺ ഗുഡിനെഫ് (100) ന്യൂയോർക്കിൽ അന്തരിച്ചു.
കായികം
🙏സാഫ് കപ്പ് സെമിഫൈനലിന് മുമ്പ് ഇന്ത്യ ഇന്ന് എ ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ കുവൈത്തിനെ നേരിടും. രാത്രി 7.30 മുതൽ ബംഗ്ലൂരു ശ്രീ കണ്ഠിരവ സ്റ്റേഡിയത്തിലാണ് മത്സരം.
🙏 ഇന്ത്യൻ വനിതാ ബോക്സിങ് ടീം മുഖ്യ പരിശീലകൻ ഭാസ്ക്കർ ഭട്ട് സ്ഥാനമൊഴിഞ്ഞു.