അബ്ദുല്‍ നാസര്‍ മഅദനി ഇന്ന് അന്‍വാര്‍ശേരിയിലേക്ക് ഇല്ല

Advertisement

പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി ഇന്ന് അന്‍വാര്‍ശേരിയിലേക്ക് ഇല്ല. കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മഅദനിയുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മഅദനി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തുടരും. യാത്ര ചെയ്യാന്‍ കഴിയുന്ന അവസ്ഥയില്‍ അല്ല. മഅദനിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു.
ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് മഅദനി ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. രോഗബാധിതനായ പിതാവിനെ കാണണമെന്നും ഉമ്മയുടെ ഖബറിടം സന്ദര്‍ശിക്കുമെന്നും മഅദനി ബംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കര്‍ണാടക സര്‍ക്കാര്‍ സുരക്ഷക്കായി വലിയ തുക ആവശ്യപ്പെട്ടതോടെയാണ് കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായത്. ഭരണമാറ്റത്തോടെ ഇതില്‍ ചില ഇളവുകള്‍ ലഭിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ വല്ലാതെ അലട്ടുന്നുണ്ട്. നാട്ടിലെത്തി ചികിത്സ തേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അതൊന്നും നടന്നില്ലെന്നും മഅ്ദനി പറഞ്ഞു.

Advertisement