തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 6,043 തസ്തികൾ സൃഷ്ടിക്കാൻ മന്ത്രിസഭയുടെ അനുമതി. ഇതിൽ 5,944 എണ്ണം അധ്യാപക തസ്തികകളാണ്, 99 അനധ്യാപക തസ്തികകളും. എയ്ഡ്ഡ് മേഖലയിലെ 2,996 അധ്യാപകരെ പുനർവിന്യസിക്കും. സർക്കാർ മേഖലയിലെ 1,638 പേരെ പുനഃക്രമീകരിക്കുകയും ചെയ്യും.
ദീർഘകാലമായി ചർച്ച നടന്നു വരുന്ന കാര്യത്തിൽ ഇപ്പോൾ മന്ത്രിസഭയുടെ അനമതി ലഭിച്ചിരിക്കുകയാണ്. ഇതുവഴി ഏതാണ്ട് 58 കോടി രൂപയുടെ പ്രതിവർഷ ചെലവാണ് സർക്കാരിന് ഉണ്ടാകുക. എന്നാൽ സ്കൂളുകളുടെ പ്രവർത്തനം സുഗമമമാക്കാൻ ഒഴിവാക്കാൻ കഴിയാത്ത കാര്യം എന്നതിനാലാണ് മന്ത്രിസഭ ഇതിന് അനുവാദം നൽകിയിരിക്കുന്നത്.