പാലക്കാട്ടെ സി.പി.എം വിഭാഗീയതയില്‍ നടപടിയെടുത്ത് പാര്‍ട്ടി.മുന്‍എംഎല്‍എയും കെ.ടി.ഡി.സി ചെയര്‍മാനുമായ പി.കെ ശശി ഉള്‍പെടെ 3 പേരെ തരംതാഴ്ത്തി.കൊല്ലംങ്കോട് ഏരിയ കമ്മറ്റിയില്‍ നിന്നും 4 പേരെ നീക്കി.നേരത്തെ ചേര്‍പ്പുളശ്ശേരി ഏരിയാ കമ്മറ്റിയില്‍ നിന്നും അംഗങ്ങളെ മാറ്റിയിരുന്നു
കഴിഞ്ഞ സമ്മേളനങ്ങളിലെ വിഭാഗീയത സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ ജയചന്ദ്രനും,ആനവൂര്‍ നാഗപ്പനും അടങ്ങിയ കമ്മീഷന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.റിപ്പോര്‍ട്ടില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷമാണ് നടപടി.ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ ശശി, വി.കെ ചന്ദ്രന്‍ , ജില്ലാ കമ്മറ്റി അംഗം സികെ ചാമ്മുണ്ണി എന്നിവരാണ് വിഭാഗീയതക്ക് നേതൃത്വം നല്‍കുന്നതെന്ന് കണ്ടെത്തിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് മൂന്ന് പേരെയും തരംതാഴ്ത്തിയത്.
എം.വി ഗോവിന്ദന്‍,കേന്ദ്ര കമ്മറ്റി അംഗം എ.കെ ബാലന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനവൂര്‍ നാഗപ്പന്‍ , പുത്തലത്ത് ദിനേശന്‍ എന്നിവര്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ്,ജില്ലാ കമ്മറ്റി യോഗങ്ങളിലാണ് നടപടി തീരുമാനിച്ചത്.കടുത്ത വിഭാഗീയ നിലനില്‍ക്കുന്ന കൊല്ലംങ്കോട് ഏരിയ കമ്മറ്റിയില്‍ നിന്നും 4 പേരെയാണ് പുറത്താക്കിയത്. കൊല്ലംങ്കോട് ലോക്കല്‍ സെക്രട്ടറി കെ.സന്തോഷ് കുമാര്‍ , പുതുനഗരം ലോക്കല്‍ സെക്രട്ടറി ടിഎം അബ്ദുല്‍ ലത്തീഫ്, നെന്മാറയില്‍ നിന്നുള്ള സതീ ഉണ്ണി , ടി.ജി അജിത്ത്കുമാര്‍ എന്നിവരെ ഏരിയകമ്മറ്റിയില്‍ നിന്നും പുറത്താക്കി.ഏരിയ സമ്മേളനത്തില്‍ മത്സരിച്ച് തോറ്റ മുന്‍ ഏരിയ സെക്രട്ടറി യു. അസീസ് ഉള്‍പെടെ 5 പേരെ കൊല്ലംങ്കോട് ഏരിയാകമ്മറ്റിയില്‍ ഉള്‍പെടുത്തി. 2 സംസ്ഥാന കമ്മറ്റി അംഗങ്ങളും , ജില്ലാ സെക്രട്ടറിയും പങ്കെടുത്ത ഏരിയ കമ്മറ്റി യോഗത്തിലാണ് നടപടി. വരും ദിവസങ്ങളില്‍ വിഭാഗീയതയുടെ ഭാഗമായി നില്‍ക്കുന്ന കൂടുതല്‍ നേതാക്കള്‍ക്ക് എതിരെ നടപടിക്ക് സാധ്യതയുണ്ട്