തിരുവാർപ്പിൽ സിഐടിയുവും ബസ് ഉടമയും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായി

Advertisement

കോട്ടയം. ഏറെ നാടകീയതകൾക്ക് ഒടുവില്‍ തിരുവാർപ്പിലെ സിഐടിയു ബസ് ഉടമ തർക്കം ഒത്തുതീർപ്പായി. നാളെ മുതൽ വെട്ടിക്കുളങ്ങര ബസ് വീണ്ടും സർവ്വീസ് ആരംഭിക്കും.
കലക്ടറേറ്റിൽ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനമായത്.

സിഐടിയുവും ബസ് ഉടമയും തമ്മിലുള്ള തർക്കം അവസാനിച്ചത്. വരുമാനം കുറവുള്ള റൂട്ടിൽ സിഐടിയു തൊഴിലാളികൾക്ക് സ്ഥിരമായി ഡ്യുട്ടി നൽകുന്നു എന്നായിരുന്നു പരാതി. ഇതിന് പരിഹാരമായി ബസ് ഉടമകളുടെ സംഘടന മുന്നോട്ട് വച്ച റോട്ടേഷൻ വ്യവസ്ഥ സിഐടിയു അംഗീകരിച്ചു. ഇത് പ്രകാരം രാജ്മോഹന്റെ ഉടമസ്ഥതയിലുള്ള നാല് ബസുകളിലും തൊഴിലാളികൾക്ക് ജോലി ചെയ്യാം

രാജ്മോഹനെ മർദിച്ച സിപിഎം നേതാവ് കെആർ അജയ് ചർച്ചക്കെത്തിയത് വിവാദമായിരുന്നു. ഇതോടെ രാജ്മോഹൻ ചർച്ച ബഹിഷ്‌കരിച്ചു. തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഇടപെട്ട് അജയ് കെആറിനെ മടക്കി അയച്ചതോടെയാണ് ചർച്ച പുനരാരംഭിച്ചത്. രാജ് മോഹനും ചർച്ചയിലെ തീരുമാനങ്ങൾ അംഗീകരിച്ചു

ബസ് ഉടമകളുടെ സംഘടന ഇടപെട്ടതോടെയാണ് തർക്കം രമ്യമായി പരിഹരിക്കപ്പെട്ടത്. മുടങ്ങിയ ബസ് സർവീസുകൾ നാളെ വീണ്ടും പുനരാരംഭിക്കും

Advertisement