വർക്കലയിൽ വിവാഹത്തലേന്ന് വധുവിൻ്റെ പിതാവിനെ കൊലപ്പെടുത്തി

Advertisement

തിരുവനന്തപുരം: വർക്കല വടശ്ശേരിക്കണത്ത് വിവാഹത്തലേന്ന് വധുവിൻ്റെ പിതാവിനെ വീടാക്രമിച്ച് കൊലപ്പെടുത്തി. ശ്രീലക്ഷമിയിൽ രാജു (61) കൊല്ലപ്പെട്ടത്. മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന് നടക്കേണ്ടതായിരുന്നു. ഇവരുടെ അയൽവാസി യായ ജിഷ്ണുവിൻ്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ രാത്രി അക്രമണം അരങ്ങേറിയത്.സംഘർഷത്തിനിടയിൽ ജിഷ്ണുവിൻ്റെ സുഹൃത്ത് ജിതിൻ ആണ് രാജുവിനെ കൊലപ്പെടുത്തിയത്. സംഘത്തിലുണ്ടായിരുന്ന നാല് പേരെയും നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ജിഷണു ശ്രീലക്ഷമിയുമായി നേരത്തെ പ്രണയത്തിലായിരുന്നു. ഇതിൽ നിന്ന് പിൻമാറി മറ്റൊരു വിവാഹത്തിന് ശ്രീലക്ഷ്മി ശ്രമിച്ചതാണ് സംഘർഷത്തിനും കൊലയ്ക്കും കാരണമെന്ന് പറയുന്നു.

Advertisement